കോഴിക്കോട് : രാഹുല്‍ ഗാന്ധിയുടെ എം.പി ഓഫിസ് ആക്രമിച്ച സംഭവം ചര്‍ച്ച ചെയ്യാന്‍ എസ്.എഫ്.ഐ വയനാട് ജില്ല കമ്മിറ്റി യോഗം ചേര്‍ന്നു. സംസ്ഥാന പ്രസിഡന്‍റ് കെ. അനുശ്രീയുടെ അധ്യക്ഷതയിലായിരുന്നു യോഗം. എം.പി ഓഫിസ് ആക്രമണത്തെക്കുറിച്ച് അംഗങ്ങളോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ് റിപ്പോര്‍ട്ട് തയ്യാറാക്കി.
ഇതുസംബന്ധിച്ച് സംസ്ഥാന കമ്മിറ്റി യോഗം ചേര്‍ന്ന് ഉചിതമായ തീരുമാനം എടുക്കുമെന്ന് അനുശ്രീ പറഞ്ഞു. എസ്.എഫ്.ഐ മാര്‍ച്ചില്‍ സ്വതന്ത്ര സ്വഭാവമുള്ളവരും പങ്കെടുത്തിട്ടുണ്ടെന്നും ഇതടക്കം പരിശോധിക്കുമെന്നും അനുശ്രീ മാധ്യമങ്ങളോട് വിശദീകരിച്ചു.
also read:'ആരുടെ കുബുദ്ധിയാണ് ഇതിന് പിന്നില്‍?'; ഗാന്ധി ചിത്രം തകര്‍ത്തത് കോണ്‍ഗ്രസുകാരെന്ന് മുഖ്യമന്ത്രി