ETV Bharat / state

ലൈംഗിക പീഡനം, രണ്ടാമത്തെ കേസിലും സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം - കോഴിക്കോട് ജില്ല കോടതി

2020ൽ നന്തിയിൽ വച്ച് നടന്ന പരിപാടിക്കിടെ യുവ എഴുത്തുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന കേസിലാണ് സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം ലഭിച്ചത്.

WRITER CIVIC CHANDRAN  CIVIC CHANDRAN GETS ANTICIPATORY BAIL  SEXUAL ASSAULT CASE AGAINST CIVIC CHANDRAN  സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം  യുവ എഴുത്തുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചു  എഴുത്തുകാരൻ സിവിക് ചന്ദ്രൻ
സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം
author img

By

Published : Aug 12, 2022, 12:19 PM IST

കോഴിക്കോട്: ലൈംഗിക പീഡന കേസിൽ സാംസ്‌കാരിക പ്രവർത്തകനും എഴുത്തുകാരനുമായ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം. കോഴിക്കോട് ജില്ല കോടതിയുടേതാണ് ഉത്തരവ്. കൊയിലാണ്ടി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്‌ത രണ്ടാമത്തെ കേസിലാണ് മുൻകൂർ ജാമ്യം. 2020ൽ നന്തിയിൽ വച്ച് ഒരു പരിപാടിക്കിടെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് കോഴിക്കോട്ടുകാരിയായ യുവ എഴുത്തുകാരിയുടെ പരാതി.

അധ്യാപികയും എഴുത്തുകാരിയുമായ യുവതിയുടെ പരാതിയിലും സിവിക് ചന്ദ്രന് നേരത്തെ മുൻകൂർ ജാമ്യം ലഭിച്ചിരുന്നു. 2022 ഏപ്രിൽ 17ന് പുസ്‌തക പ്രകാശനത്തിനായി കോഴിക്കോട് എത്തിയ എഴുത്തുകാരിക്കെതിരെ അതിക്രമം നടന്നു എന്നതായിരുന്നു ആദ്യ പരാതി. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ക്കൊപ്പം പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം സംബന്ധിച്ച നിയമ പ്രകാരവുമാണ് കേസ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.