ETV Bharat / state

യശ്വന്ത്പൂർ എക്സ്പ്രസിന്‍റെ സമയംമാറ്റി ; വലഞ്ഞ് തളർന്ന് യാത്രക്കാർ

റെയിൽവേയുടെ പുതുക്കിയ സമയക്രമം പ്രകാരം ട്രെയിന്‍ കണ്ണൂരില്‍ എത്തുന്നത് രാവിലെ പത്ത് മണിക്ക്

ഇഴഞ്ഞുനീങ്ങി യശ്വന്ത്പൂർ-കണ്ണൂര്‍ എക്‌സ്പ്രസ് ; പുതുക്കിയ സമയക്രമത്തില്‍ വലഞ്ഞ് യാത്രക്കാര്‍
author img

By

Published : Apr 28, 2019, 5:36 PM IST

Updated : Apr 28, 2019, 8:55 PM IST

കോഴിക്കോട് : യശ്വന്ത്പൂർ - കണ്ണൂര്‍ എക്‌സ്പ്രസിന്‍റെ സമയക്രമത്തിലെ മാറ്റം യാത്രക്കാരെ വലയ്ക്കുന്നു. നിലവിലെ സമയക്രമം അനുസരിച്ച് ട്രെയിന്‍ കണ്ണൂരെത്തുന്നത് രാവിലെ പത്ത് മണിക്ക്. രാത്രി എട്ട് മണിക്ക് യശ്വന്ത്പൂരില്‍ നിന്ന് കണ്ണൂരിലേക്ക് യാത്ര പുറപ്പെടുന്ന ട്രെയിന്‍ കഴിഞ്ഞ ഓഗസ്റ്റ് വരെ രാവിലെ 8ന് കണ്ണൂരില്‍ എത്തിയിരുന്നു. എന്നാൽ റെയിൽവേയുടെ പുതുക്കിയ സമയക്രമം പ്രകാരം ഇപ്പോള്‍ ട്രെയിന്‍ രാവിലെ പത്ത് മണിക്കാണ് കണ്ണൂരില്‍ എത്തുന്നത്. ഇത് യാത്രക്കാർക്ക് വലിയ ദുരിതമാണ് സമ്മാനിക്കുന്നത്. രാവിലെ 4.50ന് പാലക്കാട് എത്തുന്ന ട്രെയിന്‍ പിന്നീടുള്ള യാത്രയാണ് വൈകിപ്പിക്കുന്നത്. റെയിൽവേയുടെ പുതിയ സമയം പാലിക്കുന്നതിനായി ട്രെയിൻ പലയിടത്തും നിർത്തിയിട്ടാണ് യാത്ര തുടരുന്നതെന്ന് സ്ഥിരം യാത്രക്കാർ പരാതിപ്പെടുന്നു. തിരൂരിൽ നിന്ന് കോഴിക്കോട്ടേക്ക് മുപ്പത് മിനിറ്റിൽ യാത്ര പൂർത്തികരിച്ചിരുന്ന ട്രെയിൻ ഇപ്പോൾ ഒന്നര മണിക്കൂർ സമയം എടുത്താണ് കോഴിക്കോട്ടെത്തുന്നതെന്ന് യാത്രക്കാരുടെ സംഘടനയായ ബാംഗ്ലൂർ മലബാർ ട്രാവലേഴ്‌സ് റൈറ്റ്‌സ് പ്രൊട്ടക്ഷൻ ഫോറം പ്രസിഡന്‍റ് പി ഷിനിത്ത് പറഞ്ഞു.

യശ്വന്ത്പൂർ എക്സ്പ്രസിന്‍റെ സമയംമാറ്റി ; വലഞ്ഞ് തളർന്ന് യാത്രക്കാർ

രാത്രി എട്ടിന് യശ്വന്ത്പൂരില്‍ നിന്ന് പുറപ്പെട്ടാൽ രാവിലെ എട്ടിന് കണ്ണൂർ എത്താനാകുമെന്നതായിരുന്നു യശ്വന്ത്പൂർ എക്‌സ്പ്രസിന്‍റെ പ്രത്യേകത. ഇതു തന്നെ ആയിരുന്നു യാത്രക്കാർ ഈ ട്രെയിനിനെ കൂടുതലായി ആശ്രയിക്കാനുള്ള കാരണവും. നിലവിലെ സമയക്രമം അനുസരിച്ച് കണ്ണൂർ എത്തുന്ന ട്രെയിനില്‍ കയറാൻ യാത്രക്കാർ താത്പര്യപ്പെടുന്നില്ല എന്നതാണ് വസ്തുത.

Intro:ബാംഗ്ലൂർ-യശ്വന്ത്പൂർ എക്സ്പ്രെസ്സിന്റെ സമയക്രമം മാറ്റിയത് യാത്രക്കാർക്ക് ദുരിതമാകുന്നു

Body:രാത്രി 8 മണിക്ക് ബാംഗ്ലൂരിൽ നിന്ന് കണ്ണൂരിലേക്ക് യാത്ര പുറപ്പെടുന്ന യശ്വന്ത്പൂർ എക്സ്പ്രസ് കഴിഞ്ഞ ഓഗസ്റ്റ് വരെ രാവിലെ 8ന് കണ്ണൂർ എത്തിയിരുന്നു. എന്നാൽ റെയിൽവേയുടെ പുതുക്കിയ സമയക്രമ പ്രകാരം രാവിലെ 10നാണ് വണ്ടി കണ്ണൂർ എത്തുന്നത്. ഇത് യാത്രക്കാർക്ക് വലിയ ദുരിതമാണ് സമ്മാനിക്കുന്നത്. രാവിലെ 4.50ന് പാലക്കാട് എത്തുന്ന യശ്വന്ത്പൂർ എക്സ്പ്രസ് പിന്നീടുള്ള യാത്രയാണ് വൈകിപ്പുക്കുന്നത്. റെയിൽവേയുടെ പുതിയ സമയം ഒളിക്കുന്നതിനായി വണ്ടി പലയിടത്തും നിർത്തിയിട്ടാണ് യാത്ര തുടരുന്നതെന്ന് സ്ഥിരം യാത്രക്കാർ പറയുന്നു. തിരൂരിൽ നിന്നു കോഴിക്കോട്ടേക്ക് 30 മിനിറ്റിൽ യാത്ര പൂർത്തികരിച്ചിരുന്ന ട്രെയിൻ ഇപ്പോൾ ഒന്നര മണിക്കൂർ സമയം എടുത്താണ് കോഴിക്കോട്ടെത്തുന്നതെന്ന് യാത്രക്കാരുടെ സംഘടനയായ ബാംഗ്ലൂർ മലബാർ ട്രാവലേഴ്‌സ് റൈറ്റ്‌സ് പ്രൊട്ടക്ഷൻ ഫോറം പ്രസിഡന്റ് പി. ഷിനിത്ത് പറഞ്ഞു.

Conclusion:രാത്രി 8ന് ബാംഗ്ലൂരിൽ നിന്ന് പുറപ്പെട്ടാൽ രാവിലെ 8ന് കണ്ണൂർ എത്താനാകുമെന്നതായിരുന്നു യശ്വന്ത്പൂർ എക്‌സ്പ്രസിന്റെ പ്രത്യേകത. ഇതു തന്നെ ആയിരുന്നു യാത്രക്കാർ ഈ ട്രെയിനിനെ കൂടുതലായി ആശ്രയിച്ച കാരണവും. നിലവിലെ സമയക്രമം അനുസരിച്ച് രാവിലെ 10ന് കണ്ണൂർ എത്തുന്ന വണ്ടിയിൽ കയറാൻ യാത്രക്കാർ താത്പര്യപ്പെടുന്നില്ല എന്നതാണ് വസ്തുത.

ഇ ടിവി ഭാരത് കോഴിക്കോട്
Last Updated : Apr 28, 2019, 8:55 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.