കോഴിക്കോട് : മാനദണ്ഡങ്ങളില്‍ ഇളവുകള്‍ വന്നതോടെ കൊവിഡ് മഹാമാരി മൂലം കഴിഞ്ഞ വര്‍ഷങ്ങളില്‍ നിറം മങ്ങിയ ഉത്സവപ്പറമ്പുകള്‍ വീണ്ടുമുണരുമെന്ന പ്രതീക്ഷയില്‍ കലാകാരരും കച്ചവടക്കാരും. കൊവിഡ് സാഹചര്യത്തില്‍ നിര്‍ത്തലാക്കിയ ഉത്സവങ്ങളും ആന എഴുന്നള്ളിപ്പുകളും കൃത്യമായ പ്രോട്ടോക്കോള്‍ പാലിച്ച് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ജനുവരി മുതല്‍ മാര്‍ച്ച് അവസാനം വരെയുള്ള കാലമാണ് പ്രധാനമായും ഉത്സവ സീസണ്‍.
കാവുണരലും ആഘോഷവരവും കൊടിയുയര്‍ത്തലും ഉള്‍പ്പടെ നാലും അഞ്ചും ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് പ്രമുഖ ക്ഷേത്രങ്ങളില്‍ അരങ്ങേറാറുള്ളത്. ഇതെല്ലാം മഹാമാരിക്കാലത്ത് നിലച്ചതോടെ അനുബന്ധ മേഖലകള്‍ കടുത്ത പ്രതിസന്ധിയിലാവുകയായിരുന്നു.
Also Read: പൊള്ളിച്ച് വേനൽ ചൂട്; ആറ് ജില്ലകളിൽ താപനില ഉയരുമെന്ന് മുന്നറിയിപ്പ്
സർക്കാർ നിയന്ത്രണങ്ങളിൽ ഇളവുവരുത്തിയത്, വാദ്യമേളം, തിറയാട്ടം കച്ചവടം തുടങ്ങിയ രംഗങ്ങളിലുള്ളവര്‍ക്ക് ആശ്വാസകരമാണ്. ഇതുമായി ബന്ധപ്പെട്ട മോണിറ്ററിങ് കമ്മിറ്റിയുടെ യോഗം കോഴിക്കോട് ഉള്‍പ്പടെ വിവിധ ജില്ലകളില്‍ ചേര്‍ന്നുകഴിഞ്ഞു. അവസാനവട്ട മാനദണ്ഡങ്ങള്‍ ഉടന്‍ പുറത്തിറക്കും.
കഴിഞ്ഞ വര്‍ഷത്തെ പോലെ ചടങ്ങായി മാത്രം ക്ഷേത്രങ്ങളിലെയും കാവുകളിലെയും ഉത്സവങ്ങള്‍ മാറില്ലെന്ന് എകദേശം ഉറപ്പായിട്ടുണ്ട്. സുപ്രീം കോടതി ഉത്തരവ് പ്രകാരം ആന എഴുന്നള്ളിപ്പിന്, രജിസ്റ്റര്‍ ചെയ്‌ത ക്ഷേത്രങ്ങള്‍ക്ക് മാത്രമായിരിക്കും അനുമതി.