കോഴിക്കോട്: കൊവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തിൽ പത്ത് വയസിന് താഴെയുള്ള കുട്ടികളുമായി കോഴിക്കോട് ബീച്ചിലെത്തുന്നവർക്കെതിരെ കടുത്ത നടപടിയുമായി പൊലീസ്. കഴിഞ്ഞ ദിവസം കുട്ടികളുമായെത്തിയവരെ പൊലീസ് താക്കീത് ചെയ്ത് വിട്ടയച്ചു. ഇനി കേസെടുക്കാനാണ് തീരുമാനം. വാഹനങ്ങൾ പരിശോധിച്ചു. കുട്ടികളുള്ളതും 60 വയസ് കഴിഞ്ഞവരുമുള്ള വാഹനങ്ങൾ പൊലീസ് ബീച്ചിലേക്ക് വിടാതെ തിരിച്ചയച്ചു. മാസ്ക്കിടാത്ത 20-ലേറെ പേരിൽനിന്ന് പിഴയീടാക്കി. ബീച്ചിൽ സൂചനാ ബോർഡുകളില്ലാത്തത് നിയന്ത്രണം കടുപ്പിക്കുന്നതിന് തടസമാകുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. ബീച്ചിൽ കൂട്ടം കൂടിയിരിക്കുന്നവർക്ക് ടൗൺ പൊലീസിന്‍റെ നേതൃത്വത്തിൽ ബോധവത്കരണം നൽകി. തുടർദിവസങ്ങളിലും നഗരത്തിൽ കൊവിഡ് നിയന്ത്രണം കടുപ്പിക്കാനാണ് തീരുമാനം.
പത്ത് വയസിന് താഴെയുള്ള കുട്ടികളുമായി ബീച്ചിലെത്തുന്നവർക്കെതിരെ നടപടിയുമായി പൊലീസ് - കേരള വാർത്ത
ബീച്ചിൽ സൂചനാ ബോർഡുകളില്ലാത്തത് നിയന്ത്രണം കടുപ്പിക്കുന്നതിന് തടസമാകുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.