കോഴിക്കോട് : മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായ അലനും താഹക്കുമൊപ്പമുണ്ടായിരുന്ന മൂന്നാമനെക്കുറിച്ച് വിവരം ലഭിച്ചതായി പൊലീസ്. കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ ചോദ്യം ചെയ്യലിലാണ് നിർണ്ണായക വിവരം ലഭിച്ചതെന്ന് പൊലീസ് അറിയിച്ചു. മൂന്നാമന് മലപ്പുറം പാണ്ടിക്കാട് സ്വദേശിയാണെന്നാണ് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചത്. എന്നാല്‍ ഇക്കാര്യം അന്വേഷണസംഘം സ്ഥിരീകരിച്ചിട്ടില്ല. ഈ വിവരത്തെ തുടര്‍ന്ന് കേന്ദ്രഏജന്‍സികളും സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും അലനില്‍ നിന്നും താഹയില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.
അതേസമയം ഇരുവരും മൂന്നാമനെ കുറിച്ച് ആദ്യഘട്ടത്തില്‍ പറഞ്ഞതിൽ നിന്നും വ്യത്യസ്തമായാണ് രണ്ടാമത് മൊഴി നൽകിയത്. എന്നാല്‍ തുടര്‍ച്ചയായുള്ള ചോദ്യം ചെയ്യലില്‍ വ്യക്തമായ വിവരങ്ങള്‍ നല്കി. കൂടുതല്‍ വിവരങ്ങള്‍ ഇരുവരില്‍ നിന്നും ലഭിക്കാനില്ലാത്തതിനാല്‍ കസ്റ്റഡി അപേക്ഷ വീണ്ടും സമര്‍പ്പിക്കേണ്ട എന്നാണ് പൊലീസ് തീരുമാനം.