ETV Bharat / state

ആനക്കാംപൊയില്‍- കള്ളാടി- മേപ്പാടി തുരങ്കപാത മലബാറില്‍ വികസന കുതിപ്പിന് കാരണമാകും; പി.എ.മുഹമ്മദ് റിയാസ് - മലബാർ

ഭാവിയിലെ ആവശ്യങ്ങള്‍ക്കും വികസനത്തിനും അനുയോജ്യമായ രീതിയിലാണ് പാതയുടെ നിർമ്മാണമെന്നും പദ്ധതിയിലൂടെ വയനാട് ചുരത്തിന്‍റെ സംരക്ഷണം ഉറപ്പു വരുത്താന്‍ കഴിയുമെന്നും മന്ത്രി അറിയിച്ചു.

PA Muhammad Riyaz  Aanakkampoil-Kalladi-Meppadi tunnel  ആനക്കാംപൊയില്‍- കള്ളാടി- മേപ്പാടി തുരങ്കപാത  തുരങ്കപാത  പി.എ.മുഹമ്മദ് റിയാസ്  പൊതുമരാമത്ത് വകുപ്പ് മന്ത്രി  മലബാർ  സര്‍ക്കാര്‍
ആനക്കാംപൊയില്‍- കള്ളാടി- മേപ്പാടി തുരങ്കപാത മലബാറില്‍ വികസന കുതിപ്പിന് കാരണമാകും; പി.എ.മുഹമ്മദ് റിയാസ്
author img

By

Published : Jul 3, 2021, 6:09 PM IST

കോഴിക്കോട്: എല്ലാ തരത്തിലും ജനങ്ങള്‍ ആഗ്രഹിക്കുന്ന പദ്ധതിയാണ് ആനക്കാംപൊയില്‍- കള്ളാടി- മേപ്പാടി തുരങ്കപാതയെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. പൂര്‍ണ്ണമായും ഭാവിയിലെ ആവശ്യങ്ങള്‍ക്കും വികസനത്തിനും അനുയോജ്യമാകുന്ന വിധമായിരിക്കും പാതയുടെ നിര്‍മ്മിതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആനക്കാംപൊയില്‍- കള്ളാടി- മേപ്പാടി തുരങ്കപാത മലബാറില്‍ വികസന കുതിപ്പിന് കാരണമാകും; പി.എ.മുഹമ്മദ് റിയാസ്

പണി പൂർത്തിയായിക്കഴിഞ്ഞാല്‍ വയനാട് ചുരത്തിന്‍റെ സംരക്ഷണം ഉറപ്പു വരുത്താന്‍ കഴിയുന്നതിനോടൊപ്പം മലബാറില്‍ വലിയ വികസന കുതിപ്പിന് കാരണമാകുന്ന പദ്ധതിയായി ഇത് മാറും. പദ്ധതിയുടെ വിദഗ്‌ധ പഠനം കഴിഞ്ഞു. അഭിപ്രായ സ്വരൂപണത്തിലൂടെ എല്ലാവരെയും യോജിപ്പിച്ചുകൊണ്ട് തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി സമയബന്ധിതമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.

വിശദ സാങ്കേതിക പഠന പ്രകാരം കഴിഞ്ഞ മെയ് ആറിന് അലൈന്‍മെന്‍റിന് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. അന്തിമ രൂപരേഖ പ്രകാരം അതിര്‍ത്തി നിര്‍ണയത്തിന്‍റെ ഭാഗമായി വനമേഖല തിട്ടപ്പെടുത്തി ഭൂപടം തയ്യാറാക്കിയിട്ടുണ്ടെന്നും പൊതുമരാമത്ത് നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ കെ. വിനയരാജ് പറഞ്ഞു.

ALSO READ: ആനക്കാംപൊയിൽ–കള്ളാടി–മേപ്പാടി തുരങ്കപാത : വിവാദം ദുരുദ്ദേശപരമെന്ന് കോൺഗ്രസ്

വനഭൂമിക്കടിയിലൂടെയും വനഭൂമിയിലൂടെയുമുള്ള നിര്‍മ്മാണത്തിന്‍റെ അനുമതിക്കായി ജൂലായ് രണ്ടാം വാരത്തില്‍ അപേക്ഷ നല്‍കും. ആഗസറ്റ് മാസത്തില്‍ പരിസ്ഥിതി ആഘാത പഠനം പൂര്‍ത്തിയാകുന്ന മുറക്ക് പാരിസ്ഥിതിക അനുമതിക്കായി കേന്ദ്ര വന മന്ത്രാലയത്തിന് അപേക്ഷ സമര്‍പ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിര്‍മ്മാണം പുരോഗമിക്കുന്ന കൈതപ്പൊയില്‍-അഗസ്ത്യന്‍മുഴി റോഡും അടിവാരത്ത് ദേശീയപാതയില്‍ നടക്കുന്ന നവീകരണപ്രവര്‍ത്തനങ്ങളും മന്ത്രി സന്ദര്‍ശിച്ചു. ലിന്‍റോ ജോസഫ് എംഎല്‍എ അടക്കം വിവിധ ജനപ്രതിനിധികളും, ഉദ്യോഗസ്ഥരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.