കോഴിക്കോട്: സി.പി.എം ജില്ലാ സെക്രട്ടറിയായി പി. മോഹനൻ തുടരും. ഡി.വൈ.എഫ്.ഐ സംസ്ഥാന ട്രഷറർ, എസ്.കെ സജീഷ്, കെ.എം സച്ചിൻ ദേവ് എം.എൽ.എ, ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി വി. വസീഫ്, ജനാധിപത്യ മഹിള അസോസിയേഷൻ നേതാവ് ദീപ തുടങ്ങി 15 പേരാണ് ജില്ല കമ്മിറ്റിയിലെത്തിയ പുതുമുഖങ്ങൾ.
12 പേരെയാണ് ജില്ലാ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കുന്നത്. ജില്ല സെക്രട്ടറിയായി പി. മോഹനന്‍റെ മൂന്നാം ടേമാണ് ഇത്. ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ കോടതി വെറുതെ വിട്ടതിന് പിന്നാലെയാണ് ആദ്യമായി പി മോഹനൻ കോഴിക്കോട് ജില്ല സെക്രട്ടറിയാകുന്നത്.
Also Read: ആഭ്യന്തര വകുപ്പില്‍ ചില പോരായ്‌മകളുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി
പി മോഹനൻ ജില്ലാ സെക്രട്ടറിയായിരിക്കെ സി.പി.എമ്മിന് കോഴിക്കോട് ജില്ലയില്‍ വളർച്ച നേടാനായിട്ടുണ്ടെന്നാണ് പാർട്ടി വിലയിരുത്തുന്നത്. ജില്ലയിൽ ലോക്കൽ കമ്മിറ്റികളുടേയും ഏരിയ കമ്മിറ്റികളുടേയും എണ്ണം കൂടിയതിനൊപ്പം പാർട്ടിയിലെ അംഗ സംഖ്യ കൂടിയിട്ടുണ്ടെന്നാണ് പാർട്ടി നിഗമനം.