കോഴിക്കോട്: ഒരു കരയുടെ കഥയുമായി ഒരു ഗാനം. അതിന്‍റെ പിന്നിലോ ഒരു പറ്റം യുവാക്കൾ. നമ്മുടെ സ്വന്തം കോഴിക്കോട് ജില്ലയിലെ മനോഹരമായ സ്ഥലങ്ങളിലൊന്നായ രാമനാട്ടുകരയുടെ ഭംഗിയാണ് ഒരു കൂട്ടം യുവാക്കൾ ഗാനത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നത്.
'ഒരു രാമനാട്ടുകഥ' എന്ന പേരിൽ ഒരുക്കിയ ഗാനം ഇതിനോടകം തന്നെ സമൂഹമാധ്യങ്ങളിൽ വൈറലായിരിക്കുകയാണ്. മനോഹരമായ ഗാനത്തിന് അകമ്പടിയായി രാമനാട്ടുകരയുടെ ഭംഗി കൂടി ഒപ്പിയെടുത്തപ്പോൾ രാമനാട്ടുകഥയുടെ മൊഞ്ച് ഇരട്ടിയായിരിക്കുകയാണ്. ചാലിയാർ, കോളജ്, ബസ് സ്‌റ്റാന്‍റ്, ചങ്കിൽ സ്‌നേഹം മാത്രമുള്ള നാട്ടുകാർ തുടങ്ങിയവയെല്ലാം ഗാനത്തിൽ നിറഞ്ഞു നിൽക്കുന്നു.
- " class="align-text-top noRightClick twitterSection" data="">
ഹോൾഡ്‌ഫെയറി ടെയിൽസ് പ്രൊഡക്ഷന്‍റെ ബാനറിൽ കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന എക്‌സൽ മാർട്ടാണ് രാമനാട്ടുകഥ നിർമിച്ചിരിക്കുന്നത്. സുജിത്താണ് സംവിധാനം. ഹാരിപ്രസാദ് വരികളെഴുതിയിരിക്കുന്ന ഗാനത്തിന്‍റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് നിരവധി ഗാനങ്ങൾക്കും, ഹ്രസ്വചിത്രങ്ങൾക്കും സംഗീതം നൽകിയ ബ്ലസൻ തോമസാണ്. ബ്ലസൻ തോമസും അനുപം ജെയിംസും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. വിഷ്ണു കെ.എസാണ് ഛായാഗ്രഹണം.