ETV Bharat / state

ദേശീയ ജനസംഖ്യ രജിസ്റ്റര്‍ നടപടികള്‍; മുഖ്യമന്ത്രിക്കെതിരെ എം.കെ. മുനീര്‍ - ദേശീയ ജനസഖ്യ രജിസ്റ്റര്‍

എന്‍പിആര്‍ നടപ്പാക്കില്ലെന്ന് പറയുന്ന മുഖ്യമന്ത്രി തന്‍റെ വകുപ്പ് പുറത്തിറക്കിയ ഉത്തരവ് ആദ്യം പിന്‍വലിക്കണമെന്ന് പ്രതിപക്ഷ ഉപനേതാവും മുസ്ലിം ലീഗ് നേതാവുമായ എം.കെ. മുനീര്‍

സംസ്ഥാനത്ത് ദേശീയ ജനസഖ്യ രജിസ്റ്റര്‍ നടപടികള്‍ തുടരുന്നതായി എം.കെ. മുനീര്‍  എം.കെ. മുനീര്‍  npr process  mk muneer  കോഴിക്കോട്  ദേശീയ ജനസഖ്യ രജിസ്റ്റര്‍  kozhikode latest news
സംസ്ഥാനത്ത് ദേശീയ ജനസഖ്യ രജിസ്റ്റര്‍ നടപടികള്‍ തുടരുന്നതായി എം.കെ. മുനീര്‍
author img

By

Published : Jan 27, 2020, 7:49 PM IST

കോഴിക്കോട്: സംസ്ഥാനത്ത് ദേശീയ ജനസഖ്യ രജിസ്റ്റര്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചെങ്കിലും നഗരസഭകളുടെ നേതൃത്വത്തില്‍ നടപടികള്‍ തുടരുകയാണെന്ന് പ്രതിപക്ഷ ഉപനേതാവും മുസ്ലിംലീഗ് നേതാവുമായ ഡോ. എം.കെ. മുനീർ ആരോപിച്ചു. ഇതിന് തെളിവാണ് മഞ്ചേരി നഗരസഭയുടെ കീഴിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ഫോം തയാറാക്കാൻ നൽകിയ നിർദേശമെന്നും മുനീർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സംസ്ഥാനത്ത് ദേശീയ ജനസഖ്യ രജിസ്റ്റര്‍ നടപടികള്‍ തുടരുന്നതായി എം.കെ. മുനീര്‍

കേന്ദ്ര സർക്കാരിന്‍റെ കത്ത് സൂചനയായി വച്ചാണ് നഗരസഭ മറ്റ് സ്ഥാപനങ്ങൾക്ക് കത്ത് നൽകിയത്. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്‍പിആര്‍ നടപ്പാക്കില്ലെന്ന് പറയുന്ന മുഖ്യമന്ത്രി തന്‍റെ വകുപ്പ് പുറത്തിറക്കിയ ഉത്തരവ് ആദ്യം പിന്‍വലിക്കണമെന്നും മുനീര്‍ ആവശ്യപ്പെട്ടു. ബിജെപി സമ്മര്‍ദം ചെലുത്തിയിട്ടാണ് കേരളത്തില്‍ എന്‍ഐഎ സംഘം വന്നതെന്നാണ് മുഖ്യമന്ത്രിയുടെ വാദമെന്നും അങ്ങനെയെങ്കില്‍ ബിജെപി സമ്മര്‍ദം ചെലുത്തിയാല്‍ എന്‍പിആറും നടപ്പിലാക്കുമെന്നും മുനീര്‍ കുറ്റപ്പെടുത്തി.

Intro:സംസ്ഥാനത്ത് എൻ പി ആർ നടപടി ഇപ്പോഴും നടക്കുന്നുണ്ടെന്ന് എം.കെ. മുനീർ

Body:സംസ്ഥാനത്ത് എൻ പി ആർ നടപടികൾ തുടരുന്നുണ്ടെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ. മുനീർ. ഇതിന്റെ ഉദാഹരണമാണ് മഞ്ചേരി നഗരസഭയുടെ കീഴിലുള്ള ഉദ്യോഗസ്ഥരുടെ വിവരം പ്രഫോർമയിൽ തയ്യാറാക്കാൻ നൽകിയ നിർദേശമെന്നും മുനീർ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. കേന്ദ്ര സർക്കാരിന്റെ കത്ത് സൂചനയായി വച്ചാണ് നഗരസഭ മറ്റു സ്ഥാപനങ്ങൾക്ക് കത്ത് നൽകിയത്. കേരളത്തിൽ എൻ പി ആർ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പറയുന്നതിനിടെയാണ് ഇത്തരം സംഭവം നടക്കുന്നത്. എൻ പി ആർ നടപ്പാക്കിതിരിക്കാൻ സംസ്ഥാന സർക്കാർ ഒന്നും ചെയ്യുന്നില്ല. ഇത് നടപ്പാക്കില്ലെന്ന് പറയുന്ന മുഖ്യമന്ത്രി തന്റെ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ ജി ഒ ആദ്യം പിൻവലിക്കണമെന്നും മുനീർ ആവിശ്യപ്പെട്ടു. ബി ജെ പി സമ്മർദ്ദം ചെലുത്തിയിട്ടാണ് കേരളത്തിൽ എൻഐഎ വന്നതെന്നാണ് മുഖ്യമന്ത്രിയുടെ വാദം, അങ്ങനെയെങ്കിൽ ബിജെപി സമ്മർദ്ദം ചെലുത്തിയാൽ കേരളത്തിൽ എൻ പി ആറും വരുമെന്ന് മുനീർ കുറ്റപ്പെടുത്തി.

Conclusion:ഇടിവി ഭാരത്, കോഴിക്കോട്
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.