ETV Bharat / state

താമരശ്ശേരി ചുരത്തിലെ തീവെട്ടിക്കൊള്ള; കുപ്രസിദ്ധ മോഷ്‌ടാക്കള്‍ അറസ്‌റ്റില്‍ - കള്ളന്മാര്‍ വലയിലായി

Thieves Arrested At Kozhikode: ലക്ഷങ്ങളുടെ കൊള്ള നടത്തിയ സംഘത്തിലെ രണ്ട് പേര്‍ അറസ്റ്റില്‍. പണത്തിനൊപ്പം കാറും മൊബൈല്‍ ഫോണും സംഘം അപഹരിച്ചു.

താമരശ്ശേരി ചുരത്തിൽ മോഷണം  ലക്ഷങ്ങളുടെ കൊള്ള  നഷ്‌ടമായത് 68 ലക്ഷം രൂപയും കാറും  ഫോണും മോഷ്‌ടാക്കള്‍ കൊണ്ടു പോയി  കുപ്രസിദ്ധ മോഷ്‌ടാക്കള്‍  Notorious Thieves Arrested At Kozhikode  thieves arrested  കള്ളന്മാരെ പിടിച്ചു  കള്ളന്മാര്‍ വലയിലായി  കോഴിക്കോട് പൊലീസ്
Notorious Thieves Arrested At Kozhikode
author img

By ETV Bharat Kerala Team

Published : Dec 18, 2023, 3:23 PM IST

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ പട്ടാപ്പകൽ കാർ തടഞ്ഞുനിർത്തി യുവാവിനെ ആക്രമിച്ച് കാറിൽ ഉണ്ടായിരുന്ന 68 ലക്ഷം രൂപയും മൊബൈൽ ഫോണും ഉൾപ്പെടെ കാർ തട്ടിയെടുത്ത് കടന്നുകളഞ്ഞ സംഘത്തിലെ രണ്ടുപേർ പോലീസിന്‍റെ പിടിയിലായി(Thieves Arrested At Kozhikode). അക്രമി സംഘം സഞ്ചരിച്ച കാറുകളിലൊന്നും കോഴിക്കോട് റൂറൽ എസ് പി ഡോ അരവിന്ദ് സുകുമാറിന്‍റെ കീഴിലുള്ള പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു.

എറണാകുളം ചെട്ടിക്കാട് കുഞ്ഞിത്തെ കളത്തിൽ വീട്ടിൽ തോമസ് എന്ന തൊമ്മൻ, തൃശൂർ കൊടുങ്ങല്ലൂർ പുല്ലൂറ്റ് അലങ്കാരത്ത് പറമ്പിൽ വീട്ടിൽ ഷാമോൻ, എന്നിവരാണ് അറസ്റ്റിലായത്. ഇരുവരെയും താമരശ്ശേരി ജെ എഫ് സി എം കോടതി മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്‌തു. ഷാമോനെ ശനിയാഴ്ച രാത്രി ഇടപ്പള്ളിയിൽ വെച്ചും തോമസിനെ ഞായറാഴ്ച പുലർച്ചെ കൊടുങ്ങല്ലൂർ ഭാഗത്ത് വെച്ചുമാണ് താമരശ്ശേരി പോലീസ് പിടികൂടിയത്.ഷാമോൻ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ്.

കവർച്ചക്ക് ഉപയോഗിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തു. കവർച്ച ചെയ്‌ത് കിട്ടിയ പണം വീതം വയ്ക്കുന്നതിനു മുമ്പേയാണ് രണ്ടുപേരും പിടിയിലായത്. സംഘം സഞ്ചരിച്ച മറ്റു വാഹനങ്ങളും സംഘത്തലവനെയും കൂട്ടുപ്രതികളെയും അന്വേഷണസംഘം ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്.
താമരശ്ശേരി ഡി.വൈ.എസ്.പി ഇൻ ചാർജ് പി പ്രമോദിന്റെ നേതൃത്വത്തിൽ താമരശ്ശേരി ഇൻസ്പെക്ടർ എ.സായൂജ് കുമാർ , എസ് ഐ കെ എസ് ജിതോഷ്, സ്പെഷ്യൽ സ്ക്വാഡ് എസ്.ഐ.മാരായ രാജീവ്ബാബു, ബിജു പൂക്കോട്ട്, വി.അഷ്റഫ്, സീനിയർ സിപിഎം മാരായ ജയരാജൻ, ജിനീഷ്, സി പി ഒ മാരായ എം.മുജീബ്, കെ ജിതിൻ തുടങ്ങിയവർ നേതൃത്വം നൽകി.

ഇക്കഴിഞ്ഞ 13ന് രാവിലെ എട്ട് മണിക്കാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. മൈസൂരിൽ നിന്ന് കൊടുവള്ളിയിലേക്ക് വരികയായിരുന്ന കർണാടക മൈസൂർ ലക്ഷർ മോഹല്ല സ്വദേശി വിശാഖിനെയാണ് രണ്ടു കാറുകളിൽ പിന്തുടർന്നെത്തിയ സംഘം ആക്രമിച്ചത്. ബാഗിൽ സൂക്ഷിച്ച 68 ലക്ഷം രൂപയും വിശാലിന്റെ 20,000 രൂപയുടെ മൊബൈൽ ഫോണും ഉൾപ്പെടെയാണ് കാറിൽ എത്തിയ സംഘം തട്ടിയെടുത്ത് കടന്നുകളഞ്ഞത്. കൊടുവള്ളിയിൽ നിന്നും സ്വർണ്ണം വാങ്ങാനുള്ള പണമായിരുന്നു കാറിൽ ഉണ്ടായിരുന്നതെന്ന് വിശാഖ് പൊലീസിന് രേഖകള്‍ സഹിതം മൊഴി നല്‍കിയിരുന്നു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.