ETV Bharat / state

Nipah Virus Facebook Post Case Koyilandy: നിപ വ്യാജ സൃഷ്‌ടിയെന്ന് ഫേസ്‌ബുക്ക് പോസ്റ്റ്; യുവാവിനെതിരെ കേസെടുത്ത് പൊലീസ്

author img

By ETV Bharat Kerala Team

Published : Sep 16, 2023, 7:11 AM IST

Updated : Sep 16, 2023, 1:00 PM IST

Man booked over social media post linking Nipah: നിപ വ്യാജ സൃഷ്‌ടിയാണെന്നും പിന്നില്‍ വന്‍കിട ഫാര്‍മസി കമ്പനിയാണെന്നും ആയിരുന്നു യുവാവിന്‍റെ ഫേസ്‌ബുക്ക് പോസ്റ്റ്.

Nipah Virus Facebook Post Case Koyilandy  Case against youth on Nipah Virus Facebook Post  Nipah Virus Facebook Post Case  Nipah Virus  Man booked over social media post linking Nipah  നിപ വ്യാജ സൃഷ്‌ടിയെന്ന് ഫേസ്‌ബുക്ക് പോസ്റ്റ്  കൊയിലാണ്ടി പൊലീസ്  നിപ
Nipah Virus Facebook Post Case Koyilandy

കോഴിക്കോട് : നിപ (Nipah Virus) വ്യാജ സൃഷ്‌ടിയെന്ന് ഫേസ്ബുക്ക് പോസ്റ്റ്‌ ഇട്ട യുവാവിനെതിരെ കൊയിലാണ്ടി പൊലീസ് കേസെടുത്തു (Nipah Virus Facebook Post Case Koyilandy). നിപ വ്യാജ സൃഷ്‌ടിയാണെന്നും ഇതിന് പിന്നിൽ വൻകിട ഫാർമസി കമ്പനിയാണെന്നും ആരോപിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ട കൊയിലാണ്ടി പെരുവട്ടൂർ ചെട്ട്യാംകണ്ടി അനിൽ കുമാറിനെതിരെയാണ് ഐടി ആക്‌ട് പ്രകാരം പൊലീസ് കേസെടുത്തത്. ഐപിസി 118 ഇ, കെപിഎ 505 (1) എന്നീ വകുപ്പുകള്‍ പ്രകാരവും നിപ പ്രതിരോധ പ്രവർത്തനങ്ങൾ എതിർത്ത് സമൂഹമാധ്യമങ്ങൾ വഴി തെറ്റാഴ രീതിയിൽ പ്രചരിപ്പിക്കുകയും ആരോഗ്യ പ്രവർത്തകരെ നിരുത്സാഹപ്പെടുത്തുകയും ചെയ്‌തു എന്നതിനുമാണ് കേസ് (Man booked over social media post linking Nipah).

ആരോഗ്യ പ്രവർത്തകരുടെ മനോവീര്യം കെടുത്തുന്ന ഇത്തരം പോസ്റ്റുകൾ പൊതു സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നതെന്നാണ് പോസ്റ്റിനെതിരെ ഉയർന്ന പരാതി. സംഭവം വിവാദമായ ഉടനെ അനിൽ കുമാർ പോസ്റ്റ് പിൻവലിച്ചെങ്കിലും ഇതിനകം നിരവധി പേർ പോസ്റ്റ് കണ്ടിരുന്നതായാണ് വിവരം. കൊയിലാണ്ടിയിലെ പത്രവിതരണക്കാരനാണ് ഇയാള്‍.

പൊതു ജന സുരക്ഷയ്ക്കായി വാർഡ് ആർആർടി അംഗങ്ങൾക്കും വാർഡ് മെമ്പർമാർക്കും മറ്റ് ആരോഗ്യ പ്രവർത്തകർക്കും പ്രത്യേക നിർദേശം നൽകുമെന്ന് ജില്ല കലക്‌ടർ കെ ഗീത അറിയിച്ചു. ഇത്തരം വ്യാജ പ്രചരണങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് റൂറൽ എസ്‌പി കറപ്പസാമി അറിയിച്ചു. വ്യാജ സന്ദേശങ്ങൾക്കെതിരെ സൈബർ ചെക്കിങ് കർശനമാക്കുമെന്ന് കൊയിലാണ്ടി സിഐഎം വി ബിജു അറിയിച്ചു.

അതേസമയം, നിപ വൈറസിന്‍റെ ഉറവിടം കണ്ടെത്തുന്നതിനായി കേന്ദ്ര സംഘം കുറ്റ്യാടിയില്‍ പരിശോധന നടത്തി. നിപ ബാധിച്ച് മരിച്ച മരുതോങ്കര കള്ളാട് സ്വദേശിയുടെ വീട്ടിലാണ് പരിശോധന സംഘം എത്തിയത്. വീടും പരിസരവും ബന്ധുവീടുകളും അദ്ദേഹം പോയിരിക്കാന്‍ സാധ്യതയുള്ള ഇടങ്ങളും കേന്ദ്ര സംഘം സന്ദര്‍ശിച്ചു.

നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി സെന്‍റര്‍ (National Institute Of Virology Centre) കേരള യൂണിറ്റിലെ ശാസ്ത്രജ്ഞൻ ഡോ. ബാലസുബ്രഹ്മണ്യത്തിന്‍റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് കുറ്റ്യാടിയിലെത്തിയത്. വവ്വാൽ സർവേ ടീം അംഗമാണ് ബാലസുബ്രഹ്മണ്യം. ഹനുൽ തുക്രൽ, എം സന്തോഷ്‌ കുമാർ, ഗജേന്ദ്രസിങ് എന്നിവരാണ് പരിശോധന സംഘത്തിലുള്ളത്.

ജില്ല മെഡിക്കൽ ടെക്‌നിക്കൽ അസിസ്‌റ്റന്‍റ്, കുറ്റ്യാടി താലൂക്ക് ആശുപത്രി സൂപ്രണ്ട്, കുറ്റ്യാടി, മരുതോങ്കര പഞ്ചായത്തുകളിലെ ആരോഗ്യ വിഭാഗം ജീവനക്കാർ, ആശാവർക്കർമാർ തുടങ്ങിയവർ സംഘത്തെ അനുഗമിച്ചു.

Also Read: Central Team Members In Search Of Nipa Virus Source : നിപ വൈറസിന്‍റെ ഉറവിടം തേടി കേന്ദ്ര സംഘം ; കുറ്റ്യാടിയില്‍ പരിശോധന

Last Updated : Sep 16, 2023, 1:00 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.