ETV Bharat / state

നിപ : കോഴിക്കോട് അതീവ ജാഗ്രത, പേ വാർഡ് പ്രത്യേക ബ്ലോക്കാക്കി ; കേന്ദ്ര സംഘം ജില്ലയിലെത്തും - പേ വാർഡ് പ്രത്യേ ബ്ലോക്കാക്കി മാറ്റി

രോഗത്തെക്കുറിച്ച് വിലയിരുത്താൻ കേന്ദ്ര ആരോഗ്യവിദഗ്‌ധരുടെ സംഘം ഉടന്‍ കോഴിക്കോട്ടെത്തും

nipah high alert in kozhikode  Pay Ward has been shifted to a separate block  separate block  നിപ  കോഴിക്കോട് അതീവ ജാഗ്രത  പേ വാർഡ് പ്രത്യേ ബ്ലോക്കാക്കി മാറ്റി  കേന്ദ്ര സംഘം കോഴിക്കോട്
നിപ: കോഴിക്കോട് അതീവ ജാഗ്രത, പേ വാർഡ് പ്രത്യേ ബ്ലോക്കാക്കി മാറ്റി; കേന്ദ്ര സംഘം ജില്ലയിലെത്തും
author img

By

Published : Sep 5, 2021, 11:25 AM IST

Updated : Sep 5, 2021, 2:15 PM IST

കോഴിക്കോട് : നിപ ബാധിച്ച് ചികിത്സയിലിരിക്കെ 12 കാരന്‍ മരിച്ചതിനെ തുടര്‍ന്ന് ജില്ലയിൽ അതീവ ജാഗ്രത. വൈറസുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിന് ആരോഗ്യ വകുപ്പ് കൺട്രോൾ റൂം തുറന്നു. കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌താല്‍, ആളുകളെ പ്രവേശിപ്പിക്കാന്‍ മെഡിക്കൽ കോളജിലെ പേ വാർഡ് നിപ ബ്ലോക്കാക്കി മാറ്റി.

വിഷയം വിലയിരുത്താൻ കേന്ദ്ര ആരോഗ്യവിദഗ്‌ധരുടെ സംഘം ഉടന്‍ കോഴിക്കോട്ടെത്തുമെന്നാണ് വിവരം. രോഗനിയന്ത്രണത്തിൽ എല്ലാ പിന്തുണയുമുണ്ടാകുമെന്ന് കേന്ദ്രം അറിയിച്ചു. പനി, ചർദി തുടങ്ങിയ ലക്ഷണമുള്ളവർ ആരോഗ്യ വകുപ്പിനെ അറിയിക്കാൻ നിർദേശമുണ്ട്.

12 മണിക്ക് ഉന്നതതലയോഗം

സമീപ ജില്ലകളായ കണ്ണൂർ, മലപ്പുറം എന്നിവിടങ്ങളിലും ജാഗ്രത നിർദേശമുണ്ട്. മരിച്ച 12 കാരന്‍റെ സംസ്‌കാരം ഉൾപ്പെടെയുള്ളവയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ അടിയന്തര യോഗം ചേരും. ആരോഗ്യമന്ത്രിക്ക് നൽകേണ്ട പ്ലാന്‍ തയ്യാറാക്കുകയും ഇതുവരെ സ്വീകരിച്ച നടപടികൾ വിലയിരുത്തുകയും ചെയ്യും.

ALSO READ: കോഴിക്കോട് നിപ ബാധിച്ച് ചികിത്സയിലായിരുന്ന 12 കാരന്‍ മരിച്ചു

സ്ഥിതിഗതികള്‍ വിലയിരുത്താന്‍ 12 മണിക്ക് ഉന്നതതലയോഗം ചേരുമെന്നും വിവരമുണ്ട്. അതേസമയം, കോഴിക്കോട് സൗത്ത് ബീച്ചിന് സമീപം കണ്ണമ്പറമ്പ് ഖബര്‍സ്ഥാനില്‍ 12 കാരന്‍റെ മൃതദേഹം സംസ്‌കരിക്കുന്നതിനുള്ള ഒരുക്കങ്ങൾ തുടങ്ങി.

ആരോഗ്യപ്രവർത്തകരും പൊലീസും സ്ഥലത്തെത്തി. നൂറ് മീറ്റർ ചുറ്റളവിൽ ആരെയും കടത്തി വിടില്ലെന്ന് പൊലീസ് അറിയിച്ചു. 2018 ൽ രോഗം ബാധിച്ച് മരിച്ചവരെയും ഇവിടെയാണ് സംസ്‌കരിച്ചത്.

ALSO READ: നിപ : കുട്ടിക്ക് 17 പേരുമായി സമ്പര്‍ക്കം, 5 പേര്‍ പ്രത്യേക നിരീക്ഷണത്തില്‍ ; വാര്‍ഡുകളില്‍ നിയന്ത്രണം

Last Updated : Sep 5, 2021, 2:15 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.