ETV Bharat / state

Nipah Cases Kozhikode: പുതിയ സമ്പര്‍ക്ക പട്ടികയില്‍ 1080 പേര്‍, കൂടുതല്‍ പരിശോധന ഫലം ഇന്ന് പുറത്തുവരും - കണ്ടെയ്ൻമെന്‍റ് സോണുകൾ

Nipah contact list Kozhikode: ഹൈറിസ്‌ക് വിഭാഗത്തില്‍ പെട്ടവരുടെ പരിശോധന ഫലമാണ് ഇന്ന് പുറത്തുവരിക. അതേസമയം നിപ ആദ്യം റിപ്പോര്‍ട്ട് ചെയ്‌ത മേഖലയില്‍ നിന്ന് വവ്വാലുകളെ പിടികൂടി പരിശോധനയ്‌ക്ക് അയക്കാനുള്ള നടപടി ഇന്നും തുടരും

Nipah Cases Kozhikode  Nipah test results Kozhikode  Nipah Cases Kozhikode new contact list out  Nipah contact list Kozhikode  Nipah virus spread Kozhikode  Nipah virus  Nipah restrictions Kozhikode  Nipah containment zones Kozhikode  പുതിയ സമ്പര്‍ക്ക പട്ടികയില്‍ 1080 പേര്‍  വവ്വാലുകളെ പരിശോധനയ്‌ക്ക് അയക്കാനുള്ള നടപടി  സ്ഥിരീകരിച്ച നിപ കേസുകൾ  കണ്ടെയ്ൻമെന്‍റ് സോണുകൾ  നിപ കോഴിക്കോട്
Nipah Cases Kozhikode
author img

By ETV Bharat Kerala Team

Published : Sep 16, 2023, 7:50 AM IST

കോഴിക്കോട് : നിപ ബാധിതരുടെ (Nipah Cases Kozhikode) പുതിയ സമ്പർക്ക പട്ടികയിലുള്ളത് 1080 പേർ. കൂടുതൽ പേരുടെ പരിശോധന ഫലം ഇന്ന് പുറത്തു വരും. ഹൈറിസ്‌ക് വിഭാഗത്തിൽ പെട്ട ആളുകളുടെ ഫലമാണ് ഇന്ന് ലഭിക്കുക (Nipah test results Kozhikode).

ഇതുവരെ സ്ഥിരീകരിച്ച നിപ കേസുകൾ ആറ് ആണ്. രണ്ട് പേർ മരിച്ചു. നാല് പേർ ചികിത്സയിലാണ്. 83 പേരുടെ പരിശോധന ഫലം ഇതുവരെ നെഗറ്റീവായി (Nipah virus spread Kozhikode). കോഴിക്കോട് നഗരത്തിൽ നിപ കേസുകൾ റിപ്പോർട്ട്‌ ചെയ്‌തതോടെ നിയന്ത്രണങ്ങൾ കർശനമാക്കി (Nipah restrictions Kozhikode). കോഴിക്കോട് കോർപറേഷനിലെ ഏഴു വാർഡുകളും ഫറോക് നഗരസഭയും കണ്ടെയ്ൻമെന്‍റ് സോണുകളാക്കി പ്രഖ്യാപിച്ചിട്ടുണ്ട് (Nipah containment zones Kozhikode).

കോർപറേഷനിലെ 43, 44, 45, 46, 47, 48, 51 വാർഡുകളാണ് കണ്ടെയ്ൻമെന്‍റ് സോണുകൾ. ഫറോക് നഗരസഭയിലെ എല്ലാ വാർഡുകളും കണ്ടെയ്ൻമെന്‍റ് സോണുകളാണ്. പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ ഉള്ള വിദ്യാഭ്യാസ സ്ഥാപങ്ങൾക്ക് ഒരാഴ്‌ച ക്ലാസുകൾ ഓൺലൈനാക്കി.

ഇന്നലെ നിപ സ്ഥിരീകരിച്ച 39 വയസുകാരനായ ചെറുവണ്ണൂർ സ്വദേശിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു. സെപ്റ്റംബർ എട്ടിന് രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 12.30 വരെ ചെറുവണ്ണൂരിലെ രാംകോ സിമന്‍റ്സ് ഗോഡൗണിൽ ചെലവഴിച്ച ഇദ്ദേഹം ഉച്ചയ്ക്ക് 12.30 ന് ചെറുവണ്ണൂർ ജമാഅത് മസ്‌ജിദിലെത്തി. ഉച്ചക്ക് യുകെ ചായക്കടയിലും വൈകിട്ട് 5.30 ന് അഴിഞ്ഞിലത്തുള്ള ഭാര്യയുടെ വീട്ടിലും സന്ദർശനം നടത്തിയശേഷം സ്വന്തം വീട്ടിൽ തിരിച്ചെത്തി.

സെപ്റ്റംബർ ഒമ്പതിനും രാവിലെ ഇദ്ദേഹം ചെറുവണ്ണൂരിലെ രാംകോ സിമന്‍റ്‌സ് ഗോഡൗണിലെത്തിയിരുന്നു. അന്ന് ഉച്ചയ്ക്ക് ശേഷം ഫറോക്കിലെ ടി പി ആശുപത്രിയിലെത്തിയ ഇദ്ദേഹം തിരിച്ച് സ്വന്തം വീട്ടിലേക്ക് പോയ ശേഷം വൈകിട്ട് വീണ്ടും ഫറോക്കിലെ ടി പി ആശുപത്രിയിൽ എത്തി. 5.30 മുതൽ 6 മണി വരെ അദ്ദേഹം ആശുപത്രിയിലുണ്ടായിരുന്നു.

തുടർന്ന് വീട്ടിലേക്ക് തിരിച്ച് പോയി. സെപ്റ്റംബർ 10ന് വീട്ടിൽ തന്നെയായിരുന്നു അദ്ദേഹം. സെപ്റ്റംബർ 11 ന് രാവിലെ 10 മണിക്കും ഉച്ചയ്ക്ക് 12 മണിക്ക് ഇടയിൽ ഫറോക്കിലെ ടി പി ആശുപത്രിയിൽ ചെലവഴിച്ച് വീട്ടിൽ തിരിച്ചെത്തി. അന്നേ ദിവസം രാത്രി 9.20 മുതൽ സെപ്റ്റംബർ 14 ന് ഉച്ചയ്ക്ക് 12 മണി വരെ ഫറോക്കിലെ ക്രസന്‍റ് ആശുപത്രിയിൽ ചെലവഴിച്ചു. സെപ്റ്റംബർ 14 ന് ഉച്ചയ്ക്ക് 12.30 ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അതേസമയം നിപ ആദ്യം റിപ്പോർട്ട്‌ ചെയ്‌ത മേഖലയിൽ നിന്നും വവ്വാലുകളെ പിടികൂടി പരിശോധനക്ക് അയക്കാനുള്ള നടപടി ഇന്നും തുടരും. മേഖലയിൽ കേന്ദ്ര സംഘം ഇന്നലെ (സെപ്‌റ്റംബര്‍ 15) സന്ദർശനം നടത്തിയിരുന്നു.

Also Read : Nipah Virus Latest Test Results : ആരോഗ്യപ്രവര്‍ത്തകരുടെ പരിശോധനാഫലം നെഗറ്റീവ് ; കോഴിക്കോട്ടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഒരാഴ്‌ചകൂടി അവധി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.