കോഴിക്കോട്: കൂത്തുപറമ്പില്‍ മുസ്ലീം ലീഗ് പ്രവർത്തകന്‍റെ കൊലപാതകം ആസൂത്രിതമെന്ന് മുസ്ലീംലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. സമൂഹ മാധ്യമങ്ങളിലൂടെ മുന്നറിയിപ്പ് കൊടുത്ത് നടത്തിയ കൊലപാതകമാണിത്. പരാജയഭീതിയിൽ സിപിഎം പരക്കെ അക്രമങ്ങൾ നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് കണ്ണൂർ കടവത്തൂരിൽ സിപിഎം- മുസ്ലീം ലീഗ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ ലീഗ് പ്രവർത്തകനായ ചൊക്ലി പുല്ലൂക്കര സ്വദേശി മൻസൂരിന് വെട്ടേറ്റത്. ഇയാളുടെ സഹോദരൻ മുഹ്സിനും ആക്രമണത്തിൽ പരിക്കേറ്റിരുന്നു. വെട്ടേറ്റ മന്‍സൂരിനെ ആശുപത്രിയിലെത്തിക്കാൻ അക്രമികൾ തയ്യാറായില്ല. ചോര വാർന്നാണ് ഇയാൾ മരിച്ചത്. മൻസൂറിന്‍റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് കൂത്തുപറമ്പിൽ ഇന്ന് യുഡിഎഫ് ഹർത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
മുസ്ലീം ലീഗ് പ്രവർത്തകന്‍റെ കൊലപാതകം ആസൂത്രിതം: പികെ കുഞ്ഞാലിക്കുട്ടി - പി കെ കുഞ്ഞാലിക്കുട്ടി
ഇന്നലെ രാത്രിയാണ് കണ്ണൂരിൽ മുസ്ലീം ലീഗ് പ്രവർത്തകന്‍ മൻസൂറിന് വെട്ടേറ്റത്.