കോഴിക്കോട്: വീട്ടുജോലിക്ക് നിർത്തിയ പതിനഞ്ച് വയസുള്ള പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിച്ചെന്ന് പരാതി. പന്തീരാങ്കാവിലെ ഡോക്‌ടറുടെ വീട്ടിലാണ് ബിഹാർ സ്വദേശിയായ പെൺകുട്ടിയെ വീട്ടുജോലിക്ക് നിർത്തിയത്. പൊള്ളിച്ചെന്നും ബെൽറ്റ് കൊണ്ട് അടിച്ചെന്നും പരാതിയിൽ പറയുന്നു.
മർദന വിവരം നാട്ടുകാരാണ് ചൈൽഡ് ലൈനിൽ അറിയിച്ചത്. പന്തീരാങ്കാവ് പൊലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി.