കോഴിക്കോട്: മുഖ്യമന്ത്രിയെ വധിക്കുമെന്ന ഭീഷണിയുമായി ഊമക്കത്ത്. കോഴിക്കോട് നടക്കാവ് പൊലീസ് സ്റ്റേഷനിലാണ് കത്ത് ലഭിച്ചത്. മഞ്ചക്കണ്ടിയിൽ മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയ മുഖ്യമന്ത്രിയെ വെറുതെ വിടില്ലെന്ന ഉള്ളടക്കത്തോടുള്ള കത്തിൽ മറ്റു വിവരങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. സംഭവത്തിൽ നടക്കാവ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മുഖ്യമന്ത്രിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി മുമ്പ് വടകര പോലീസ് സ്റ്റേഷനിലും കത്ത് ലഭിച്ചിരുന്നു. എന്നാൽ ആ കത്ത് മാവോയിസ്റ്റ് കബനി ദളത്തിന്റെ പേരിലായിരുന്നു അയച്ചിരുന്നത്. ഈ കേസിന്‍റെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ജില്ലയിലെ മറ്റൊരു സ്റ്റേഷനിലും കത്ത് ലഭിച്ചത്. ഊമക്കത്തിന്റെ ഉറവിടം കണ്ടെത്താൻ അന്വേഷണം ശക്തമാക്കുമെന്ന് പൊലീസ് അറിയിച്ചു.
മുഖ്യമന്ത്രിക്ക് വധഭീഷണി; ഊമക്കത്ത് ലഭിച്ചു - മാവോയിസ്റ്റ് ഭീഷണി അന്വേഷണം ശക്തമാക്കാനൊരുങ്ങി പൊലീസ്
മുഖ്യമന്ത്രിയെ വധിക്കുമെന്ന ഭീഷണിയുമായി മുമ്പ് വടകര പോലീസ് സ്റ്റേഷനിലും കത്ത് ലഭിച്ചിരുന്നു
കോഴിക്കോട്: മുഖ്യമന്ത്രിയെ വധിക്കുമെന്ന ഭീഷണിയുമായി ഊമക്കത്ത്. കോഴിക്കോട് നടക്കാവ് പൊലീസ് സ്റ്റേഷനിലാണ് കത്ത് ലഭിച്ചത്. മഞ്ചക്കണ്ടിയിൽ മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയ മുഖ്യമന്ത്രിയെ വെറുതെ വിടില്ലെന്ന ഉള്ളടക്കത്തോടുള്ള കത്തിൽ മറ്റു വിവരങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. സംഭവത്തിൽ നടക്കാവ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മുഖ്യമന്ത്രിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി മുമ്പ് വടകര പോലീസ് സ്റ്റേഷനിലും കത്ത് ലഭിച്ചിരുന്നു. എന്നാൽ ആ കത്ത് മാവോയിസ്റ്റ് കബനി ദളത്തിന്റെ പേരിലായിരുന്നു അയച്ചിരുന്നത്. ഈ കേസിന്‍റെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ജില്ലയിലെ മറ്റൊരു സ്റ്റേഷനിലും കത്ത് ലഭിച്ചത്. ഊമക്കത്തിന്റെ ഉറവിടം കണ്ടെത്താൻ അന്വേഷണം ശക്തമാക്കുമെന്ന് പൊലീസ് അറിയിച്ചു.
Body:മുഖ്യമന്ത്രിക്ക് വധഭീഷണിയുമായി മാവോയിസ്റ്റുകളുടെ ഊമക്കത്ത്. കോഴിക്കോട് നടക്കാവ് പോലീസ് സ്റ്റേഷനിലാണ് കത്ത് ലഭിച്ചത്. മഞ്ചക്കണ്ടിയിൽ മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയ മുഖ്യമന്ത്രിയെ വെറുതേ വിടില്ലെന ഉള്ളടക്കത്തോടുള്ള കത്തിൽ മറ്റു വിവരങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. സംഭവത്തിൽ വധഭീഷണി മുഴക്കിയതിന് നടക്കാവ് പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രിക്ക് വധഭീഷണി മുഴക്കിയ കത്ത് നേരത്തെ വടകര പോലീസ് സ്റ്റേഷനിലും ലഭിച്ചിരുന്നു. എന്നാൽ ആ കത്ത് മാവോയിസ്റ്റ് കബനി ദളത്തിന്റെ പേരിലായിരുന്നു അയച്ചിരുന്നത്. ഈ കേസിലെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പുതിയ കത്ത് ജില്ലയിലെ മറ്റൊരു സ്റ്റേഷനിലും ലഭിച്ചത്. ഊമക്കത്തിന്റെ ഉറവിടം കണ്ടെത്താൻ ശക്തമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.
Conclusion:ഇടിവി ഭാരത്, കോഴിക്കോട്