ETV Bharat / state

പിണറായി സര്‍ക്കാരിന് നവകേരള സദസില്‍ മറുപടി നല്‍കും, ജില്ലയില്‍ സ്‌ഫോടനം നടത്തും; കോഴിക്കോട് കലക്‌ടര്‍ക്ക് മാവോയിസ്റ്റുകളുടെ ഭീഷണി കത്ത് - Maoist threat

Kozhikode district collector received Maoist threat letter: കോഴിക്കോട് ജില്ല കലക്‌ടര്‍ സ്‌നേഹില്‍കുമാര്‍ സിങ്ങിന് വീണ്ടും ഭീഷണിക്കത്ത്. സിപിഐഎംഎല്‍ റെഡ് ഫ്ലാഗ് വയനാട് ദളം ആണ് കത്തെഴുതിയത്. ഇനിയും മാവോവാദികളുമായി ഏറ്റുമുട്ടലുണ്ടായാൽ കോഴിക്കോടും സ്‌ഫോടനം നടക്കുമെന്നാണ് കത്തിൽ പറയുന്നത്. ജില്ലയിൽ നവ കേരള സദസ് നടക്കുന്നതിനിടെയാണ് ഭീഷണി കത്ത്.

Maoist threat letter to Kozhikode collector  Kozhikode collector received threat letter  Maoist threat letter to Kozhikode collector  Kozhikode collector threat letter at second time  Maoist threat letter to government  കലക്‌ടര്‍ക്ക് മാവോയിസ്റ്റുകളുടെ ഭീഷണിക്കത്ത്  Nava Kerala Sadas latest news  കോഴിക്കോട് ജില്ലാ കലക്‌ടര്‍ക്ക് ഭീഷണിക്കത്ത്  മാവോയിസ്റ്റുകളുടെ ഭീഷണി കത്ത്  Threat letter by Maoist  നവകേരള സദസ്  നവകേരള സദസ് ഭീഷണിക്കത്ത്  Maoist threat  മാവോയിസ്റ്റ് ഭീഷണി
Kozhikode district collector received Maoist threat letter
author img

By ETV Bharat Kerala Team

Published : Nov 24, 2023, 1:03 PM IST

കോഴിക്കോട് : കോഴിക്കോട് ജില്ല കലക്‌ടര്‍ക്ക് വീണ്ടും ഭീഷണിക്കത്ത് (Kozhikode district collector received Maoist threat letter) 'സി പി ഐ എം എല്‍ റെഡ് ഫ്ലാഗ് വയനാട് ദളം' എന്നവകാശപ്പെട്ടാണ് ഇന്നലെ കലക്‌ടര്‍ സ്‌നേഹില്‍കുമാര്‍ സിങ്ങിന് തപാല്‍മാര്‍ഗം കത്ത് ലഭിച്ചത്. നക്‌സലുകളെ കൊന്നൊടുക്കുന്ന കുത്തകമുതലാളിമാര്‍ക്ക് കീഴടങ്ങിയ പിണറായി സര്‍ക്കാരിന് നവകേരള സദസില്‍ ശക്തമായ മറുപടി നല്‍കാന്‍ ആഹ്വാനം ചെയ്യുമെന്നാണ് കത്തിന്‍റെ ഉള്ളടക്കം.

കത്തിന്‍റെ ഉടവിടം കണ്ടെത്താന്‍ രഹസ്യാന്വേഷണവിഭാഗത്തിന്‍റെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി. എന്നാല്‍, കത്ത് നടക്കാവ് പൊലീസിന് കലക്‌ടര്‍ കൈമാറിയിട്ടില്ല. വിവരം പുറത്താകരുതെന്ന് പൊലീസിന് കലക്‌ടര്‍ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നെങ്കിലും സംഭവം വാര്‍ത്തയായിട്ടുണ്ട്. ഉത്തരമേഖല ഐ ജി, സിറ്റി പൊലീസ് കമ്മിഷണര്‍, ഡി സി പി എന്നിവര്‍ക്കുമാത്രമേ കലക്‌ടര്‍ വിവരം നല്‍കിയിട്ടുള്ളൂ.

നവംബര്‍ 24 മുതല്‍ 26 വരെയാണ് ജില്ലയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്. 14നാണ് ഇത്തരത്തില്‍ മറ്റൊരു കത്ത് കലക്‌ടര്‍ക്ക് ലഭിച്ചത്. 'വയനാട്ടിലും കണ്ണൂരിലും ഉണ്ടായപോലെ മാവോവാദികള്‍ക്കുനേരെ അതിക്രമമുണ്ടായാല്‍ കൊച്ചിയില്‍ പൊട്ടിച്ചപോലെ കോഴിക്കോടും പൊട്ടിക്കു'മെന്നായിരുന്നു കത്തിന്‍റെ ഉള്ളടക്കം.

ഈ കത്തിന്‍റെ അടിസ്ഥാനത്തില്‍ നടക്കാവ് പൊലീസ് അന്വേഷണം പുരോഗമിക്കുന്ന വേളയിലാണ് രണ്ടാമത്തെ ഭീഷണിക്കത്ത് എത്തുന്നത്. 14 ന് കിട്ടിയ കത്തിൽ ആരാണ് എഴുതിയതെന്ന് വ്യക്തമാക്കിയിട്ടില്ലായിരുന്നു. എന്നാൽ ഇന്നലെ കിട്ടിയ കത്തില്‍ 'സി പി ഐ എം എൽ റെഡ് ഫ്ലാഗ് വയനാട് ദളം' എന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ഭീഷണിക്കത്ത് നവ കേരള സദസ് നടക്കുന്നതിനിടെ : കോഴിക്കോട് നടക്കുന്ന നവകേരള സദസിനിടെയാണ് മാവോയിസ്റ്റുകളുടെ ഭീഷണി കത്ത്. വയനാട്ടിൽ നേരത്തെ ഇറങ്ങിയ ഭീഷണി കത്തിൽ നിന്നും കയ്യക്ഷരം വ്യത്യാസമുണ്ടെന്നാണ് പൊലീസിന്‍റെ പ്രാഥമിക അന്വേഷണത്തിൽ പറയുന്നത്.

നവകേരള സദസ് ഇന്ന് മുതൽ മൂന്ന് ദിവസങ്ങളിലായി കോഴിക്കോട് ജില്ലയിൽ നടക്കും. മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസിന്‍റെ ഭാഗമായി കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പര്യടനം നടത്തും. ഇതിനിടെയാണ് ജില്ല കലക്‌ടര്‍ക്ക് ഭീഷണിക്കത്ത് ലഭിക്കുന്നത്. മുഖ്യമന്ത്രി പങ്കെടുക്കുന്ന നവകേരള സദസിന് അതീവ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

Also read: കൊച്ചിയില്‍ മാത്രമല്ല കോഴിക്കോടും പൊട്ടും ; മാവോയിസ്‌റ്റുകളുടെ ബോംബ് ഭീഷണി

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.