കോഴിക്കോട്: പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രിയായാൽ ജയിലിൽ കിടന്ന് ഭരിക്കേണ്ടി വരുമെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ. അന്വേഷണ സംഘത്തോട് സർക്കാർ കാണിക്കുന്നത് ചന്തപ്പിരിവുകാരുടെ സ്വഭാവമാണ്. കുറ്റബോധം കൊണ്ടാണ് സർക്കാർ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നീങ്ങുന്നത്. തലശേരിയിൽ ബിജെപി-ആർഎസ്എസ് വോട്ട് വേണ്ടെന്ന് പരസ്യമായി പറയാൻ സിപിഎം തയ്യാറാണോയെന്നും ഹസന്‍ ചോദിച്ചു.
ഒരു വർഗീയ പാർട്ടിയുടേയും വോട്ട് വേണ്ടെന്നാണ് യുഡിഎഫിന്‍റെ തീരുമാനം. ഇരട്ട വോട്ടുമായി ബന്ധപ്പെട്ട് ഇലക്ഷൻ കമ്മിഷനിലും ക്രമക്കേടുകൾ നടന്നിട്ടുണ്ട്. വെൽഫെയർ പാർട്ടി ബന്ധവുമായി തദ്ദേശ തെരഞ്ഞെടുപ്പ് വേളയിൽ പറഞ്ഞതിൽ ഖേദമില്ലെന്നും അത് യുഡിഎഫിന്‍റെ തീരുമാനമായിരുന്നുവെന്നും ഹസൻ കൂട്ടിച്ചേർത്തു.