കോഴിക്കോട് : എംഎസ്എഫിൽ വീണ്ടും അച്ചടക്ക നടപടി. സംസ്ഥാന ജനറൽ സെക്രട്ടറി ലത്തീഫ് തുറയൂരിനെ സ്ഥാനത്ത് നിന്നും നീക്കി. നിലവിലെ എംഎസ്എഫ് സംസ്ഥാന സെക്രട്ടറിമാരിലൊരാളായ ആബിദ് ആറങ്ങാടിക്കാണ് പകരം ചുമതല.
എം കെ മുനീറിന്‍റെ നേതൃത്വത്തിലുള്ള പാർട്ടി അന്വേഷണ സമിതി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. ഹരിത വിഷയത്തിൽ പി കെ നവാസ് വിരുദ്ധ പക്ഷത്തായിരുന്നു ലത്തീഫ് തുറയൂർ.
ALSO READ:Actress Sexual Assault Case | ദിലീപിനെതിരായ വെളിപ്പെടുത്തല്‍: ബാലചന്ദ്രകുമാറിന്‍റെ രഹസ്യമൊഴിയെടുത്തു
പി കെ നവാസിനും കൂട്ടര്‍ക്കുമെതിരെ ശക്തമായ നിലപാട് എടുക്കുകയും ചിലരുടെ പ്രവൃത്തി എംഎസ്എഫിന് നാണക്കേടായെന്ന് തുറന്നടിക്കുകയും ചെയ്ത നേതാവാണ് ലത്തീഫ് തുറയൂർ.