ETV Bharat / state

കോഴിക്കോട്‌ കെഎസ്‌ആര്‍ടിസി സമുച്ചയത്തിലെ കടമുറികള്‍ ഒഴിയാന്‍ നിര്‍ദേശം

വേണ്ടത്ര സമയം നല്‍കാതെയാണ് കെടിഡിഎഫ്‌സിയുടെ നടപടിയെന്ന് കച്ചവടക്കാര്‍ ആരോപിച്ചു. അറ്റകുറ്റപ്പണി കഴിഞ്ഞാൽ ഇതേസ്ഥലത്ത് കച്ചവടം തുടരാനാവുമോയെന്ന് നോട്ടീസിൽ പരാമർശക്കുന്നതുമില്ലെന്ന് കച്ചവടക്കാര്‍ പറഞ്ഞു.

കോഴിക്കോട്‌ കെഎസ്‌ആര്‍ടിസി  കെഎസ്‌ആര്‍ടിസി  കെഎസ്ആർടിസി കെട്ടിട സമുച്ചയത്തിലെ കടമുറികൾ ഒഴിയാന്‍ നിര്‍ദേശം  കെടിഡിഎഫ്‌സി  ksrtc  kozhikode ksrtc  kozhikode ksrtc terminal
കോഴിക്കോട്‌ കെഎസ്‌ആര്‍ടിസി കെട്ടിട സമുച്ചയത്തിലെ കടമുറികള്‍ ഒഴിയാന്‍ കെടിഡിഎഫ്‌സി നിര്‍ദേശം
author img

By

Published : Oct 30, 2021, 2:05 PM IST

കോഴിക്കോട്‌: കെഎസ്ആർടിസി കെട്ടിട സമുച്ചയത്തിലെ കടമുറികൾ ഒഴിയണമെന്ന്‌ ആവശ്യപ്പെട്ട് ഉടമകൾക്ക് നോട്ടീസ്. അറ്റകുറ്റപ്പണി തുടങ്ങുന്ന സാഹചര്യത്തിൽ ഒക്‌ടോബർ 31നകം കടകളൊഴിയണമെന്നാണ് കെടിഡിഎഫ്‌സിയുടെ നിര്‍ദേശം.

ഒരു വർഷമായി ഇവിടെ കച്ചവടം നടത്തി വരുന്നവർക്കാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ഇവരുമായി നിലവിലുള്ള കരാർ റദ്ദാക്കുകയാണെന്നും നോട്ടീസിൽ പറയുന്നു. എന്നാൽ അറ്റകുറ്റപ്പണി കഴിഞ്ഞാൽ ഇതേസ്ഥലത്ത് കച്ചവടം തുടരാനാവുമോയെന്ന് നോട്ടീസിൽ പരാമർശക്കുന്നതുമില്ല.

കെഎസ്ആർടിസി കെട്ടിട സമുച്ചയത്തിന് ബലക്ഷയമുണ്ടെന്നും അറ്റകുറ്റപ്പണി ആവശ്യമാണെന്നുമുള്ള മദ്രാസ് ഐഐടി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. 75 ലക്ഷം രൂപയുടെ സുരക്ഷാ നിക്ഷേപമാണ് കടമുറികള്‍ വാടകയ്‌ക്കെടുത്തവർ കെടിഡിഎഫ്‌സിക്ക് നൽകിയത്. ഇതിന്‌ പുറമെ വലിയ തുക ദിവസ വാടകയുമുണ്ട്. മതിയായ സമയം നൽകാതെ കടമുറികൾ ഒഴിപ്പിക്കുന്നതിനെതിരെ കച്ചവടക്കാരും രംഗത്തെത്തി.

കെട്ടിടത്തിന് വലിയ രീതിയിലുള്ള ബലക്ഷയമുണ്ടെന്ന് ഐഐടി റിപ്പോര്‍ട്ടില്‍ പറയുന്നു. വേണ്ടത്ര നിര്‍മാണ സാമഗ്രികള്‍ ഉപയോഗിച്ചിട്ടില്ലെന്നും പഠനത്തില്‍ കണ്ടെത്തി.

2015ലാണ് 76 കോടി രൂപ ചെലിവില്‍ കോഴിക്കോട് കെഎസ്ആര്‍ടിസി സമുച്ചയം നിര്‍മിക്കുന്നത്. വലിയ വ്യാപ്‌തിയുള്ള കെട്ടിടത്തിലെ ചില മുറികള്‍ വാടകയ്ക്ക് കൊടുക്കാനും അന്ന് പദ്ധതിയുണ്ടായിരുന്നു. എന്നാല്‍ തുടക്കം മുതല്‍ നിരവധി പരാതികളാണ് കെട്ടിടത്തിന്‍റെ അപാകത സംബന്ധിച്ച് ഉയര്‍ന്നു വന്നത്. നിലവിലെ ബലക്ഷയം പരിഹരിക്കാന്‍ 30 കോടിയോളം രൂപ ചെലവാവുമെന്നാണ് വിലയിരുത്തല്‍.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.