ETV Bharat / state

റെയില്‍വേ മാതൃകയില്‍ കെഎസ്ആര്‍ടിസിയും; ടിക്കറ്റ്‌ ഇനി ട്രാവല്‍ ഏജന്‍സികള്‍ വഴിയും

Railway model like KSRTC: റെയില്‍വേ മാതൃകയില്‍ കെഎസ്ആര്‍ടിസിയും. റെയിൽവേ മാതൃകയിൽ ബസ് ടിക്കറ്റുകളും ട്രാവൽ ഏജൻസികൾ വഴി ഓൺലൈനായി വിൽക്കാനൊരുങ്ങി കെഎസ്ആർടിസി.

author img

By

Published : Apr 8, 2022, 9:15 AM IST

KSRTC to sell tickets through travel agency  റെയില്‍വേ മാതൃകയില്‍ കെഎസ്ആര്‍ടിസിയും  Railway model like KSRTC  KSRTC to sell tickets through travel agency  KSRTC online tickets available now  KSRTC online ticket offers
റെയില്‍വേ മാതൃകയില്‍ കെഎസ്ആര്‍ടിസിയും; ടിക്കറ്റ്‌ വില്‍പ്പന ഇനി ട്രാവല്‍ ഏജന്‍സികള്‍ വഴി

കോഴിക്കോട്: റെയിൽവേ മാതൃകയിൽ ബസ് ടിക്കറ്റുകളും ട്രാവൽ ഏജൻസികൾ വഴി ഓൺലൈനായി വിൽക്കാനൊരുങ്ങി കെഎസ്ആർടിസി. പുതുതായി രൂപീകരിച്ച സ്വിഫ്റ്റ് കമ്പനിയുടെ ബസുകളുടെയും കെഎസ്ആർടിസി ബസുകളുടെയും ടിക്കറ്റാണ് ട്രാവൽ ഏജൻസികളുടെ കൗണ്ടർ വഴി വിൽക്കാനൊരുങ്ങുന്നത്.

Railway model like KSRTC: കെഎസ്ആർടിസി ബസ് സ്‌റ്റാന്‍ഡുകളുടെ പരിസരപ്രദേശത്തോ നഗരങ്ങളിലെ പ്രധാന കേന്ദ്രങ്ങളിലോ സ്വന്തമായി ഓഫീസും കംപ്യൂട്ടർ അടക്കമുള്ള അനുബന്ധ ഉപകരണങ്ങളുമുള്ള ഏജൻസികൾക്കാണ് ഫ്രാഞ്ചൈസികൾ നൽകുക. കെഎസ്ആർടിസി നൽകുന്ന ലോഗിൻ ഐഡിയും പാസ് വേഡുമുപയോഗിച്ച് സൈറ്റിൽ കയറി ടിക്കറ്റ് ബുക്ക് ചെയ്യാം.

KSRTC to sell tickets through travel agency: അഞ്ചു വർഷമായി ട്രാവൽ ബിസിനിസ് രംഗത്തുള്ളവർക്കാണ് അവസരം. ഒരു മാസം പരമാവധി എത്ര രൂപയ്ക്ക് ടിക്കറ്റുകൾ വിൽക്കാൻ കഴിയുമെന്നതിന്‍റെ സമ്മതപത്രം സീൽ ചെയ്‌ത കവറിൽ കെഎസ്ആർടിസിക്ക് നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. തുക മുൻകൂറായി അടച്ചാണ് ടിക്കറ്റ് വിൽപന നടത്തേണ്ടത്.

അടിസ്ഥാന നിരക്കിന്‍റെ 4% കമ്മിഷനായി നൽകാനാണ് തീരുമാനം. കെഎസ്ആർടിസി സ്‌റ്റാന്‍ഡ്‌ പരിസരത്തിന് പുറമെ ബസ്സുകൾ നിർത്തുന്ന പ്രധാന ജംഗ്ഷനുകളിലും ഫ്രാഞ്ചൈസികൾ അനുവദിക്കും. കേരളത്തിനു പുറത്ത് തിരുനൽവേലി, നാഗർകോവിൽ, മധുര, കോയമ്പത്തൂർ, മൈസൂരു, ബെംഗളൂരു, സേലം എന്നിവിടങ്ങളിലും ഫ്രാഞ്ചൈസികൾ അനുവദിക്കും.

KSRTC online tickets available now: സർക്കാർ പുതിയതായി രൂപീകരിച്ച കമ്പനിയായ കെഎസ്ആർടിസി- സ്വിഫ്റ്റിന്‍റെ ഉടമസ്ഥതയിലുള്ള ബസ്സുകളുടെ ടിക്കറ്റുകൾ ഇന്ന് മുതൽ ലഭ്യമാകും. www.online.keralartc.com എന്ന വെബ്സൈറ്റ് വഴിയും enteksrtc എന്ന മൊബൈൽ ആപ് വഴിയും ടിക്കറ്റുകൾ ലഭിക്കും. തത്ക്കാൽ ടിക്കറ്റുകളും, അഡിഷനൽ സർവീസ് ടിക്കറ്റുകളും ഓൺലൈൻ വഴി ലഭിക്കും.

KSRTC online ticket offers: ഇതിൽ പ്രത്യേക ഓഫറുകറുകളും പ്രഖ്യാപിച്ചു. പുതിയ സംവിധാനം വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്ന ആദ്യ 100 യാത്രക്കാർക്ക് മടക്കയാത്ര ടിക്കറ്റ് സൗജന്യമായി നൽകും. ഇത്തരത്തിൽ നൽകിയ റിട്ടേൺ ടിക്കറ്റ് അടുത്ത മൂന്ന്‌ മാസത്തിനകം ഉപയോ​ഗിക്കാനുള്ള സൗകര്യവും ലഭിക്കും. പുതിയ ബസുകളുടെ സർവീസുകൾ ഈ മാസം 11ന് ആരംഭിക്കും.

Also Read: കെ സ്വിഫ്‌റ്റ്: ആദ്യ സര്‍വീസ് ബെംഗളൂരുലേക്ക്, 11ന് മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.