ETV Bharat / state

കെഎസ്ആർടിസിയുടെ എറണാകുളം-കോഴിക്കോട് റൂട്ടിലെ ആദ്യ എൽഎൻജി ബസ് കോഴിക്കോട് എത്തി - ഹരിത ഇന്ധനം

തിരുവനന്തപുരം-എറണാകുളം റൂട്ടിലെ ആദ്യ ബസ് തിങ്കളാഴ്‌ച സർവീസ് ആരംഭിച്ചിരുന്നു.

ksrtc first lng bus service in ernakulam-kozhikode route  കെഎസ്ആർടിസി  എൽഎൻജി  ബസ് \  കെഎസ്ആർടിസി ബസ്  കെഎസ്ആർടിസിയുടെ എറണാകുളം-കോഴിക്കോട് റൂട്ടിലെ ആദ്യ എൽഎൻജി ബസ് കോഴിക്കോട് എത്തി  കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാൻ്റ്  ഹരിത ഇന്ധനം  ഡിപ്പോ
കെഎസ്ആർടിസിയുടെ എറണാകുളം-കോഴിക്കോട് റൂട്ടിലെ ആദ്യ എൽഎൻജി ബസ് കോഴിക്കോട് എത്തി
author img

By

Published : Jun 23, 2021, 8:39 AM IST

Updated : Jun 23, 2021, 8:47 AM IST

കോഴിക്കോട്: എറണാകുളം- കോഴിക്കോട് റൂട്ടിലെ കെഎസ്ആർടിസിയുടെ ആദ്യ എൽഎൻജി ബസ് കോഴിക്കോട് എത്തി. ചൊവ്വാഴ്ച രാവിലെ 6.20ന് എറണാകുളത്ത് നിന്ന് ആരംഭിച്ച സർവ്വീസ് ഉച്ചക്ക് 12.30ഓടുകൂടി കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാൻ്റിലേക്ക് എത്തി.

കെഎസ്ആർടിസിയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഹരിത ഇന്ധനത്തിലേക്കുള്ള ഈ ചുവടുമാറ്റം. നിലവിലുള്ള 400 ബസുകൾ എർഎൻജിയിലേക്ക് മാറ്റുന്നതിൻ്റെ ഭാഗമായി പരീക്ഷണാടിസ്ഥാനത്തിൽ 2 ബസുകളാണ് സർവീസ് ആരംഭിച്ചത്. 3 മാസത്തെ പരീക്ഷണ ഓട്ടത്തിനു ശേഷം വരുമാനവും പരിപാലന ചെലവും നോക്കി സർവീസ് വ്യാപിപ്പിക്കുമെന്ന് ഡിപ്പോ എഞ്ചിനീയർ ഷാജിത്ത് പറഞ്ഞു.

കെഎസ്ആർടിസിയുടെ എറണാകുളം-കോഴിക്കോട് റൂട്ടിലെ ആദ്യ എൽഎൻജി ബസ് കോഴിക്കോട് എത്തി

Also Read: വാക്സിൻ ഡ്രൈവിൽ 19ാം സ്ഥാനം; കേന്ദ്രത്തിനെ രൂക്ഷമായി വിമർശിച്ച് ജാർഖണ്ഡ്

ലോ ഫ്ലോർ എസി ബസിൻ്റെ ചാർജാണ് എൽഎൻജി ബസിൽ നിന്നും ഈടാക്കുന്നത്. തിരുവനന്തപുരം-എറണാകുളം റൂട്ടിലെ ആദ്യ ബസ് തിങ്കളാഴ്‌ച സർവീസ് ആരംഭിച്ചിരുന്നു.

Last Updated : Jun 23, 2021, 8:47 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.