ETV Bharat / state

ആശങ്ക ഒഴിയാതെ കോഴിക്കോട്‌; 1,146 പേര്‍ക്ക് കൂടി കൊവിഡ്‌ സ്ഥിരീകരിച്ചു

423 പേര്‍ രോഗമുക്തരായതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

covid updates kozhikode  new covid cases  kerala covid cases  kozhikode medical officer  കോഴിക്കോട്‌ കൊവിഡ്‌ വ്യാപനം  കോഴിക്കോട്‌ ജില്ല കൊവിഡ്‌  ആശങ്കയൊഴിയാതെ കൊഴിക്കോട്‌ ജില്ല
ആശങ്ക ഒഴിയാകെ കോഴിക്കോട്‌; 1,146 പേര്‍ക്ക് കൂടി കൊവിഡ്‌ സ്ഥിരീകരിച്ചു
author img

By

Published : Oct 2, 2020, 7:43 PM IST

കോഴിക്കോട്‌: ജില്ലയില്‍ ആശങ്കയൊഴിയാതെ കൊവിഡ്‌ വ്യാപനം. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,146 പേര്‍ക്ക് ജില്ലയില്‍ കൊവിഡ്‌ സ്ഥിരീകരിച്ചു. 423 പേര്‍ രോഗമുക്തരായതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 1051 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം പടര്‍ന്നത്. 64 പേരുടെ രോഗത്തിന്‍റെ ഉറവിടം വ്യക്തമല്ല. വിദേശത്ത് നിന്നെത്തിയ നാല് പേര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 27 പേര്‍ക്കും രോഗം സ്ഥിരീകരിച്ചതായും അധികൃതര്‍ വ്യക്തമാക്കി. കോര്‍പ്പറേഷന്‍ പരിധിയില്‍ സമ്പര്‍ക്കം വഴി 440 പേര്‍ക്ക് പോസിറ്റീവായി. ജില്ലയില്‍ നിലവില്‍ ചികിത്സയിലുള്ളത് 8231പേരാണ്. 22 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ജില്ലയിലെ കൊവിഡ് ആശുപത്രികളിലും എഫ്.എല്‍.ടി.സികളിലും ചികിത്സയിലായിരുന്ന 423 പേര്‍ കൂടി രോഗമുക്തരായി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.