കോഴിക്കോട്: പ്രണയം നടിച്ച് പതിനഞ്ചുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റില്‍. പുതുപ്പാടി കുഞ്ഞുകുളം തയ്യില്‍ മുഹമ്മദ് ശാഫി (23) യെയാണ് താമരശേരി പൊലീസ് അറസ്റ്റ് ചെയ്തത്. അര്‍ധരാത്രിയില്‍ കട്ടിപ്പാറ ഭാഗത്ത് ബൈക്കിലെത്തിയ യുവാവിനെ നാട്ടുകാര്‍ ചോദ്യം ചെയ്തപ്പോഴാണ് പീഡന വിവരം പുറത്ത് അറിയുന്നത്. ഇയാളെ നാട്ടുകാര്‍ പിടികൂടി തലമുണ്ടനം ചെയ്യുകയും പുരികം ഉള്‍പ്പെടെ നീക്കം ചെയ്യുകയും ചെയ്തു. തുടര്‍ന്നാണ് താമരശേരി പൊലീസില്‍ വിവരം അറിയിച്ചത്. പ്രതിയെ കസ്റ്റഡിയിലെടുത്ത പൊലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. കോഴിക്കോട് പോക്‌സോ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്തു.
പ്രണയം നടിച്ച് പതിനഞ്ചുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കി; യുവാവ് അറസ്റ്റില്‍ - പോക്‌സോ
നാട്ടുകാര്‍ പ്രതിയെ പിടികൂടി തലമുണ്ടനം ചെയ്‌തു. പിന്നീട് പ്രതിയെ പൊലീസിന് കൈമാറി.