ETV Bharat / state

കൊവിഡ് കാലത്തെ കല്യാണം; നവദമ്പതികൾക്ക് പൊലീസിന്‍റെ മംഗളപത്രം - കോഴിക്കോട് പൊലീസ്

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് കല്ല്യാണം നടത്തുന്നതെന്ന് പൊലീസിന്‍റെ പരിശോധനയിൽ ബോധ്യപ്പെട്ടാൽ ഉദ്യോഗസ്ഥർ നേരിട്ട് കല്ല്യാണവീട്ടിലെത്തി വധൂവരന്മാർക്ക് റൂറൽ എസ്.പി. ഒപ്പിട്ട മംഗളപത്രം നൽകുന്ന പദ്ധതിയാണ് കൊവിഡ് കാലത്തെ കല്യാണം

kozhikode police  കൊവിഡ് കാലത്തെ കല്യാണം  കൊവിഡ് കാലത്തെ കല്യാണം  marriages amid covid  കോഴിക്കോട് പൊലീസ്  kozhikode covid
കൊവിഡ് കാലത്തെ കല്യാണം; നവദമ്പതികൾക്ക് പൊലീസിന്‍റെ മംഗളപത്രം
author img

By

Published : May 1, 2021, 5:21 PM IST

Updated : May 1, 2021, 8:05 PM IST

കോഴിക്കോട്: കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കല്ല്യാണം കഴിച്ച നവദമ്പതികൾക്ക് പോലീസിന്‍റെ മംഗളപത്രം. കോഴിക്കോട് റൂറൽ പൊലീസാണ് ദമ്പതികളെ മംഗളപത്രം നൽകി അനുമോദിച്ചത്. വൈക്കിലശ്ശേരി സ്വദേശി കാവ്യയും നടക്കുതാഴ സ്വദേശി ലിന്‍റോയ്‌ക്കുമാണ് റൂറൽ എസ്.പി. ഡോ.എ. ശ്രീനിവാസ് നേരിട്ടെത്തി മംഗളപത്രം നൽകി ആശംസകൾ അറിയിച്ചത്. ഇതോടെ 'കൊവിഡ് കാലത്തെ കല്ല്യാണം' പദ്ധതിക്ക് ജില്ലയിൽ തുടക്കമായി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് കല്ല്യാണം നടത്തുന്നതെന്ന് പൊലീസിന്‍റെ പരിശോധനയിൽ ബോധ്യപ്പെട്ടാൽ ഉദ്യോഗസ്ഥർ നേരിട്ട് കല്ല്യാണവീട്ടിലെത്തി വധൂവരന്മാർക്ക് മംഗളപത്രം നൽകുന്ന പദ്ധതിയാണ് കൊവിഡ് കാലത്തെ കല്യാണം.

കൊവിഡ് കാലത്തെ കല്യാണം; നവദമ്പതികൾക്ക് പൊലീസിന്‍റെ മംഗളപത്രം

"ഈ വിശിഷ്ടമായ ദിവസം താങ്കൾ വളരെ ഉത്തരവാദപ്പെട്ട രീതിയിൽ സർക്കാർ ഇറക്കിയ മാനദണ്ഡം പാലിച്ചുകൊണ്ടാണ് പ്രവർത്തിച്ചത്. ഈ കാര്യത്തിൽ നവദമ്പതിമാരായ നിങ്ങളെ ഹൃദയത്തിന്‍റെ ഭാഷയിൽ കേരള പൊലീസിനു വേണ്ടി അഭിനന്ദിക്കുന്നു’ ഇങ്ങനെയാണ് മംഗളപത്രം അവസാനിക്കുന്നത്. ആരോഗ്യ വകുപ്പിൻ്റെ കൊവിഡ് മാനദ്ദണ്ഡങ്ങൾ പാലിച്ച് വിവാഹിതരായ എടച്ചേരി നോർത്തിലെ സിഞ്ചു- ദിൽന ദമ്പതികൾക്കും എസ്‌പിയുടെ നിർദ്ദേശ പ്രകാരം എടച്ചേരി എസ് ഐ അരുൺകുമാർ വീട്ടിലെത്തി മംഗളപത്രം കൈമാറി.

Read More:കോഴിക്കോട് റൂറല്‍ പരിധിയിൽ ഏഴാം തിയതി വരെ നിരോധനാജ്ഞ

കൊവിഡ് ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്‌തവരെ ആദ്യം പൊലീസ് കണ്ടെത്തും. തുടർന്ന് ജനമൈത്രി പൊലീസ് വധൂവരൻമാർക്ക് കൊവിഡ് മാനദണ്ഡം പാലിക്കേണ്ടതിൻ്റെ ആവശ്യകത ബോധ്യപ്പെടുത്തും. പിന്നീട് മഫ്ത്തിയിലെത്തി പൊലീസുകാർ വിവാഹ വീട് നീരീക്ഷിക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തിയവർക്ക് എസ് പിയുടെയും സ്റ്റേഷൻ ഒഫീസറുടെയും ഒപ്പോടുകൂടിയ സർട്ടിഫിക്കറ്റുകൾ നൽകും. വിവാഹ വീടുകളിൽ നിന്നാണ് കൊവിഡ് പടരുന്നതെന്ന റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് റൂറൽ പൊലീസ് ഇത്തരമൊരു മാതൃകാ ദൗത്യം ഏറ്റെടുത്തത്.

Last Updated : May 1, 2021, 8:05 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.