ETV Bharat / state

ഐസ്ക്രീം തരാമെന്ന് പ്രലോഭിപ്പിച്ച് 12കാരിയെ പീഡിപ്പിച്ചു; 50കാരനെതിരെ കേസ്, പ്രതി ഒളിവില്‍ - ഐസ്ക്രീം പ്രലോഭിപ്പിച്ച് 12കാരിയെ പീഡിപ്പിച്ചു

ഐസ്ക്രീം തരാമെന്ന് പറഞ്ഞ് പ്രതി തന്‍റെ കടയിലേക്ക് ബാലികയെ വിളിച്ചു വരുത്തിയാണ് ലൈംഗിക അതിക്രമത്തിന് ഇരയാക്കിയത്

Kozhikode pocso case against middle aged man  Kozhikode pocso case  Kozhikode todays news  കോഴിക്കോട് ഇന്നത്തെ വാര്‍ത്ത  ബാലികയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കി  മുക്കം പൊറ്റശേരി  Mukkam Potashery  ഐസ്ക്രീം പ്രലോഭിച്ച് 12കാരിയെ പീഡിപ്പിച്ചു  12കാരിയെ പീഡിപ്പിച്ചു  sexual assault against teenage girl kozhikode
ഐസ്ക്രീം തരാമെന്ന് പ്രലോഭിപ്പിച്ച് 12കാരിയെ പീഡിപ്പിച്ചു; 50കാരനെതിരെ കേസ്, പ്രതി ഒളിവില്‍
author img

By

Published : Nov 4, 2022, 4:23 PM IST

കോഴിക്കോട്: മുക്കം പൊറ്റശേരിയിൽ മദ്രസ വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി ഇല്ലത്തുകണ്ടി അസീബിനെതിരെ (50) പോക്സോ നിയമപ്രകാരം കേസെടുത്തു. ഒക്‌ടോബര്‍ 28-ാം തീയതി മദ്രസ വിട്ട് പോവുകയായിരുന്ന 12കാരിയെയാണ് ഇയാള്‍ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയത്.

ഐസ്ക്രീം തരാമെന്ന് പറഞ്ഞ് പ്രതി തന്‍റെ കടയിലേക്ക് ബാലികയെ വിളിച്ചുവരുത്തി സ്വകാര്യ ഭാഗങ്ങളിൽ സ്‌പര്‍ശിക്കുകയായിരുന്നു. ഒളിവിൽ പോയ അസീബിനെ ഇതുവരെ പൊലീസിന് പിടികൂടാനായിട്ടില്ല. സ്‌കൂളിൽ നടന്ന കൗൺസിലിങിനിടെയാണ് പെണ്‍കുട്ടി സംഭവം അധ്യാപകരോട് വെളിപ്പെടുത്തിയത്.

തുടർന്ന്, സ്‌കൂള്‍ അധികൃതർ ചൈൽഡ് ലൈനില്‍ വിവരം അറിയിക്കുകയും തുടര്‍ന്ന് ഇവര്‍ കേസ് മുക്കം പൊലീസിൽ കൈമാറുകയുമായിരുന്നു. ഇതിന്‍റെ, അടിസ്ഥാനത്തിലാണ് എസ്‌ഡിപിഐ പ്രവർത്തകൻ കൂടിയായ അസീബിനെതിരെ മുക്കം പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.