ETV Bharat / state

കോഴിക്കോട് കെഎസ്ആർടിസി ബസ് ടെർമിനൽ കെട്ടിടത്തിന് ബലക്ഷയം ; നവീകരിക്കണമെന്ന് റിപ്പോർട്ട്

2015ൽ യുഡിഎഫ് ഭരണകാലത്തായിരുന്നു നിര്‍മാണം ; ആറ് വർഷത്തിനുള്ളിൽ കെട്ടിടത്തിന്‍റെ പല ഭാഗങ്ങളിലും വിള്ളൽ വീണു

Kozhikode KSRTC  KSRTC  Kozhikode KSRTC bus terminal  IIT Madras  കെഎസ്ആർടിസി  കോഴിക്കോട് കെഎസ്ആർടിസി ബസ് ടെർമിനൽ  കോഴിക്കോട് കെഎസ്ആർടിസി  കെഎസ്ആർടിസി ബസ് ടെർമിനൽ  യുഡിഎഫ്
കോഴിക്കോട് കെഎസ്ആർടിസി ബസ് ടെർമിനൽ കെട്ടിടത്തിന് ബലക്ഷയം; കെട്ടിടം നവീകരിക്കണമെന്ന് റിപ്പോർട്ട്
author img

By

Published : Oct 9, 2021, 11:50 AM IST

കോഴിക്കോട് : യുഡിഎഫ് ഭരണകാലത്ത് നിർമിച്ച കെഎസ്ആർടിസി ബസ് ടെർമിനൽ കെട്ടിടത്തിന് ബലക്ഷയമെന്ന് റിപ്പോർട്ട്. കെട്ടിടം അടിയന്തരമായി ബലപ്പെടുത്തണമെന്ന് മദ്രാസ് ഐഐടിയുടെ റിപ്പോർട്ടിൽ പറയുന്നു. കെട്ടിടം നവീകരിക്കുന്നതിനായി ബസ് സ്റ്റാൻഡ് മാറ്റാനുള്ള ആലോചനയിലാണ് അധികൃതർ.

2015ലാണ് കോഴിക്കോട് കെഎസ്ആർടിസി സമുച്ചയം നിർമിച്ചത്. കഴിഞ്ഞ ഓഗസ്റ്റിൽ വാണിജ്യ സമുച്ചയം അലിഫ് ബിൽഡേഴ്‌സിന് നടത്തിപ്പിനായി വിട്ടുനൽകിയിരുന്നു. ആറ് വർഷത്തിനുള്ളിൽ കെട്ടിടത്തിന്‍റെ പല ഭാ​ഗങ്ങളിലും വിള്ളൽ വീണു.

തൂണുകൾക്ക് ആവശ്യമുള്ളത്ര കമ്പി ഉപയോ​ഗിച്ചിട്ടില്ല, പല ഭാ​ഗങ്ങളിലും ചോർച്ചയുണ്ട് തുടങ്ങിയ ​ഗുരുതരമായ പ്രശ്‌നങ്ങളാണ് മദ്രാസ് ഐഐടി സംഘം കണ്ടെത്തിയിരിക്കുന്നത്. ബലക്ഷയം പരിഹരിക്കാൻ ഏകദേശം 30 കോടിയോളം രൂപ വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്.

Also Read: ഫേസ്‌ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്ട്സ്ആപ്പ് സേവനങ്ങള്‍ക്ക് വീണ്ടും തടസം നേരിട്ടു, ഈ ആഴ്‌ച ഇത് രണ്ടാംതവണ

ബിഒടി അടിസ്ഥാനത്തിൽ കെടിഡിഎഫ്‌സിയാണ് 76 കോടി രൂപയോളം ചെലവഴിച്ച് ബസ് ടെർമിനൽ സമുച്ചയം പണിതത്. ബൃഹത്തായ കെട്ടിടത്തിൽ പല മുറികളും വാടകയ്ക്ക് കൊടുക്കാനും പദ്ധതിയുണ്ടായിരുന്നു. എന്നാൽ സമുച്ചയം പൂർത്തിയായതിനുപിന്നാലെ നിർമാണം സംബന്ധിച്ച് നിരവധി പരാതികളാണ് ഉയർന്നുവന്നത്.

തുടർന്ന് ചെന്നൈ ഐ.ഐ.ടി നടത്തിയ പഠനത്തിന്‍റെ റിപ്പോർട്ടാണ് ഇപ്പോൾ സർക്കാരിന് സമർപ്പിച്ചിട്ടുള്ളത്. കെട്ടിടം അപകടാവസ്ഥയിൽ ആയതിനാൽ ബസ്സ്റ്റാൻഡ് താത്കാലികമായി മറ്റൊരു സ്ഥലത്തേക്ക് മാറ്റണമെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ എങ്ങോട്ട് മാറ്റുമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.