ETV Bharat / state

നിറങ്ങളിൽ ആറാടി കോഴിക്കോട്; ഗുജറാത്തി സ്ട്രീറ്റ് അടക്കം ഹോളി ആഘോഷത്തില്‍

author img

By

Published : Mar 18, 2022, 4:28 PM IST

കൊവിഡ് പശ്ചാത്തലത്തിൽ രണ്ട് വർഷത്തോളമാണ് ഹോളി ആഘോഷം നിലച്ചത്.

kozhikode holi celebrations  holi celebrations in kozhikode  kozhikode Gujarati Street holi celebrations  ഹോളി ദിനത്തിൽ ഗുജറാത്തി സ്ട്രീറ്റ്  കോഴിക്കോട് ഹോളി ആഘോഷം  നിറങ്ങളുടെ ഉത്സവമായ ഹോളി  കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റ് ഹോളി
നിറങ്ങളിൽ ആറാടി കോഴിക്കോടും; ഹോളി ദിനത്തിൽ ഗുജറാത്തി സ്ട്രീറ്റ് ഉൾപ്പെടെ ഉത്സവത്തിമിർപ്പിൽ

കോഴിക്കോട്: കൊവിഡ് നിയന്ത്രണങ്ങളിൽ മുങ്ങിപ്പോയ ആഘോഷങ്ങൾ പതിയെ തിരിച്ചു വരുന്നു. ഉത്തരേന്ത്യക്കാർക്ക് മാത്രമല്ല, കോഴിക്കോട്ടുകാർക്കും ഹോളിദിനം ആഘോഷഭരിതമാണ്. കോഴിക്കോട് റെയിൽവേ സ്റ്റേഷനോട് ചേർന്നുള്ള ഗ്രൗണ്ടിൽ നിറങ്ങളുടെ ഉത്സവമായ ഹോളി കെങ്കേമമായാണ് ആഘോഷിച്ചത്.

ഹോളി ദിനത്തിൽ നിറങ്ങളിൽ ആറാടി കോഴിക്കോട്

രാവിലെ 9 മണി മുതൽ തന്നെ കുട്ടികളും മുതിർന്നവരുമടങ്ങുന്നവർ ഗ്രൗണ്ടിലേക്ക് എത്തിയിരുന്നു. ഉത്തരേന്ത്യയിൽ നിന്നുള്ള അതിഥി തൊഴിലാളികൾ അടക്കമുള്ളവർ എത്തിയതോടെ ആഘോഷങ്ങൾക്ക് മാറ്റ് കൂടി. കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലും കോളജുകളിലും ഹോളി ആഘോഷം പൊടിപൊടിച്ചു. കൊവിഡ് പശ്ചാത്തലത്തിൽ രണ്ട് വർഷത്തോളം ആഘോഷങ്ങൾ നിലച്ചതുകൊണ്ട് കുട്ടികൾ ഉൾപ്പെടയുള്ളവർ ഏറെ ആവേശത്തോടെയാണ് ഹോളിയെ വരവേറ്റത്.

ALSO READ:മാനസ് കുമാർ മണലിൽ വിരിയിച്ചത് കൃഷ്‌ണനും രാധയും; ഹോളി ദിനത്തിൽ സന്ദേശം നൽകി മണൽചിത്രം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.