ETV Bharat / state

രണ്ട് ദിവസം മുൻപ് നിര്‍മിച്ച ഓട തകര്‍ന്നു; അശാസ്‌ത്രീയ നിർമാണമെന്ന് നാട്ടുകാർ

author img

By

Published : Dec 12, 2022, 2:54 PM IST

Updated : Dec 12, 2022, 4:04 PM IST

കുറ്റിപ്പാല - ചേന്നമംഗല്ലൂർ റോഡ് നവീകരണത്തിന്‍റെ ഭാഗമായി രണ്ട് ദിവസം മുമ്പ് കോൺക്രീറ്റ് ചെയ്‌ത ഡ്രെയിനേജിന്‍റെ ഭിത്തിയാണ് ഇടിഞ്ഞു വീണത്.

kozhikode  Drainage wall collapsed in rain  DRAINAGE WALL COLLAPSED  കോഴിക്കോട്  കുറ്റിപ്പാല  കുറ്റിപ്പാല ചെയർനമംഗല്ലൂർ റോഡ്  രണ്ട് ദിവസം മുമ്പ് നിര്‍മിച്ച ഓട തകര്‍ന്നു
കോഴിക്കോട് ഓട തകര്‍ന്നു
കോഴിക്കോട് ഓട തകര്‍ന്നു

കോഴിക്കോട്: രണ്ടുദിവസം മുമ്പ് കോൺക്രീറ്റ് ചെയ്‌ത ഡ്രെയിനേജിന്‍റെ ഭിത്തി തകർന്നു. കോഴിക്കോട് മുക്കം നഗരസഭയിലെ കുറ്റിപ്പാല - ചേന്നമംഗല്ലൂർ റോഡ് നവീകരണത്തിന്‍റെ ഭാഗമായി നിർമിച്ച ഡ്രെയിനേജിന്‍റെ ഭിത്തിയാണ് ഇന്നലെ (11.12.2022) രാത്രി പെയ്‌ത ചെറിയ മഴയിൽ ഇടിഞ്ഞത്. കമ്പി ഉൾപ്പെടെയുള്ളവ ഉപയോഗിക്കാതെ നടത്തിയ അശാസ്‌ത്രീയ നിർമാണമാണ് ഡ്രെയിനേജ് തകരാൻ കാരണമെന്ന് നാട്ടുകാർ പറഞ്ഞു.

നിലവിൽ ചെയ്‌ത കോൺക്രീറ്റിന്‍റെ ഗുണനിലവാരം പരിശോധിച്ചതിനുശേഷം മാത്രം നിർമാണം മുന്നോട്ടു പോയാൽ മതിയെന്ന് നാട്ടുകാർ പറഞ്ഞു. തിരുവമ്പാടി എംഎൽഎ ലിന്‍റോ ജോസഫ് അനുവദിച്ച രണ്ടരക്കോടി രൂപയും, മുക്കം നഗരസഭ പ്ലാൻ ഫണ്ടിൽ നിന്നും അനുവദിച്ച 38 ലക്ഷം രൂപയും ചെലവഴിച്ചാണ് റോഡ് നവീകരിക്കുന്നത്. നഗരസഭ എൻജിനീയർ പരിശോധിച്ച് വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് വാർഡ് കൗൺസിലറും നഗരസഭ വൈസ് ചെയർപേഴ്‌സനുമായ അഡ്വക്കേറ്റ് ചാന്ദിനി പറഞ്ഞു.

Last Updated : Dec 12, 2022, 4:04 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.