ETV Bharat / state

കോഴിക്കോട് കോര്‍പ്പറേഷനിലെ കെട്ടിട നമ്പർ ക്രമക്കേട്; കോൺഗ്രസ്‌ നടത്തിയ മാർച്ച് പൊലീസ് തടഞ്ഞു - കോൺഗ്രസ്‌

കോർപ്പറേഷൻ ഭരണം നടത്തുന്നത് സിപിഎമ്മാണെന്നും മേയർ പാർട്ടിയുടെ പാവയാണെന്നും ടി. സിദ്ധിഖ് എംഎൽഎ ആരോപിച്ചു

Clt  kozhikode corporation corruption  Kozhikode Corporation  T Sidique MLA  Congress Protest  കോഴിക്കോട് കോര്‍പ്പറേഷനിലെ കെട്ടിട നമ്പർ ക്രമക്കേട്  കോൺഗ്രസ്‌  ടി സിദ്ധിഖ് എംഎൽഎ
കോഴിക്കോട് കോര്‍പ്പറേഷനിലെ കെട്ടിട നമ്പർ ക്രമക്കേട്; കോൺഗ്രസ്‌ നടത്തിയ മാർച്ച് പൊലീസ് തടഞ്ഞു
author img

By

Published : Jun 30, 2022, 9:24 PM IST

കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷൻ കെട്ടിട നമ്പർ ക്രമക്കേടിൽ പ്രതിഷേധം ശക്തമാക്കി കോണ്‍ഗ്രസ്. അഴിമതിയിൽ ജുഡീഷ്യൽ അന്വേഷണമാവശ്യപ്പെട്ട് കോൺഗ്രസ്‌ നടത്തിയ മാർച്ച് പൊലീസ് തടഞ്ഞു. പ്രവര്‍ത്തകര്‍ ബാരിക്കേട് തകർത്തു.

കോഴിക്കോട് കോണ്‍ഗ്രസ് പ്രതിഷേധം

കോർപ്പറേഷൻ ഭരണം നടത്തുന്നത് സിപിഎമ്മാണെന്നും മേയർ പാർട്ടിയുടെ പാവയാണെന്നും ടി. സിദ്ധിഖ് എംഎൽഎ ആരോപിച്ചു. കോർപ്പറേഷനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉയരുന്ന സാഹചര്യത്തിലും മേയർ പ്രതികരിക്കാൻ തയ്യാറായിട്ടില്ലെന്നും ആരോപണമുണ്ട്. കഴിഞ്ഞ ദിവസം നടന്ന കോർപ്പറേഷൻ കൗൺസിലിലും പ്രതിപക്ഷ പാർട്ടികൾ ശക്തമായി പ്രതിഷേധിച്ചിരുന്നു.

അതേസമയം സംഭവുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുകയാണ്. കേസിൽ കൂടുതൽ അറസ്റ്റുണ്ടായേക്കുമെന്നാണ് സൂചന. അഴിമതിയുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്‌ത നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് കോർപ്പറേഷൻ ജീവനാക്കാരുടെ അനിശ്ചിതകാല സമരവും തുടരുകയാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.