ETV Bharat / state

കോഴിക്കോട് ഡി.സി.സി മുൻ പ്രസിഡന്‍റ് യു.രാജീവൻ അന്തരിച്ചു - യു രാജീവൻ അന്തരിച്ചു

67 വയസായിരുന്നു; അദ്ദേഹം അർബുദ ബാധിതനായി ചികിത്സയിലായിരുന്നു.

kozhikode congress committee member u rajivan died  Kozhikode Congress Committee member U Rajeevan passes away  യു രാജീവൻ അന്തരിച്ചു  കോഴിക്കോട് കോൺഗ്രസ് കമ്മിറ്റി മുൻ പ്രസിഡന്‍റ് മരണം
കോഴിക്കോട് കോൺഗ്രസ് കമ്മിറ്റി മുൻ പ്രസിഡന്‍റ് യു.രാജീവൻ അന്തരിച്ചു
author img

By

Published : Mar 25, 2022, 6:50 AM IST

കോഴിക്കോട്: ജില്ല കോൺഗ്രസ് കമ്മിറ്റി മുൻ പ്രസിഡന്‍റ് യു.രാജീവൻ അന്തരിച്ചു. 67 വയസായിരുന്ന അദ്ദേഹം അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. കൊയിലാണ്ടി കൊല്ലം സ്വദേശിയാണ്.

രാവിലെ 9 മണിക്ക് (25.03.2022) ഡിസിസിയിൽ പൊതുദർശനത്തിന് വയ്‌ക്കും. കെ.എസ്​.യുവിലൂടെ പൊതുരംഗത്തെത്തിയ രാജീവൻ പുളിയഞ്ചേരി സൗത്ത്​ എൽ.പി സ്‌കൂളിൽ അധ്യാപകനായിരിക്കെ സ്വയം വിരമിച്ച്​ മുഴുവൻ സമയ രാഷ്​ട്രീയ പ്രവർത്തകനാവുകയായിരുന്നു. ടി സിദ്ദിഖ് ഡി.സി.സി പ്രസിഡന്‍റായിരിക്കെ വൈസ് പ്രസിഡന്‍റ് ആയിരുന്ന രാജീവൻ പിന്നീട് പ്രസിഡന്‍റ് സ്ഥാനത്തേക്ക് എത്തുകയായിരുന്നു.

യൂത്ത് കോണ്‍ഗ്രസ് ജില്ല സെക്രട്ടറി, സംസ്ഥാന നിർവാഹക സമിതി അംഗം, കൊയിലാണ്ടി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്‍റ്​, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റ്, യു.ഡി.എഫ് കൊയിലാണ്ടി നിയോജക മണ്ഡലം ജനറല്‍ കണ്‍വീനർ, കെ.പി.സി.സി നിർവാഹക സമിതി അംഗം, സംസ്ഥാന സഹകരണ ബാങ്ക്, ജില്ല സഹകരണ ബാങ്ക് എന്നിവയുടെ എക്‌സിക്യൂട്ടിവ് ഡയറക്‌ടര്‍, പിഷാരികാവ് ദേവസ്വം മുന്‍ ട്രസ്​റ്റി ചെയര്‍മാന്‍, കൊയിലാണ്ടി സർവിസ് സഹകരണ ബാങ്ക് പ്രസിഡന്‍റ്​ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്​.

ALSO READ: 'തിരുവഞ്ചൂര്‍ കാണിച്ച മാപ്പ് വ്യാജം' ; സജി ചെറിയാനുവേണ്ടി അലൈന്‍മെന്‍റ് മാറ്റിയെന്ന ആരോപണത്തില്‍ കെ റെയില്‍ കോര്‍പ്പറേഷന്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.