ETV Bharat / state

കോഴിക്കോട് ബീച്ചുകൾ തുറന്നു - kozhikode beach

ബീച്ചുകളിലും പൊതു പാർക്കുകളിലും കൊവിഡ് മാനദണ്ഡങ്ങളോടെയാണ് പ്രവേശനാനുമതി നൽകിയത്.

കോഴിക്കോട് ബീച്ചുകൾ തുറന്നു  കോഴിക്കോട് ബീച്ചുകൾ പ്രവർത്തിച്ചു തുടങ്ങി  കോഴിക്കോട് ബീച്ച്  മാനദണ്ഡങ്ങൾ പാലിക്കണമെന്ന് നിർദേശം  കോഴിക്കോട്  Kozhikode beaches open  Kozhikode beaches reopen  people should obey the instructions  kozhikode beach  kozhikode beaches
കോഴിക്കോട് ബീച്ചുകൾ തുറന്നു; മാനദണ്ഡങ്ങൾ പാലിക്കണമെന്ന് നിർദേശം
author img

By

Published : Dec 6, 2020, 1:15 PM IST

Updated : Dec 6, 2020, 1:28 PM IST

കോഴിക്കോട്: ജില്ലയിലെ ബീച്ചുകളിൽ പ്രവേശനം അനുവദിച്ചു. ബീച്ചുകളിലും പൊതു പാർക്കുകളിലും കൊവിഡ് മാനദണ്ഡം പാലിച്ചുകൊണ്ട് പൊതു ജനങ്ങൾക്ക് പ്രവേശനം നൽകാൻ ജില്ല കലക്ടർ സാംബശിവ റാവു അനുമതി നൽകി. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ചെയ്യാൻ പാടുള്ളതും പാടില്ലാത്തതുമായ കാര്യങ്ങളെ സംബന്ധിച്ച് ഇവിടങ്ങളിൽ ബോർഡുകൾ സ്ഥാപിക്കും. സന്ദർശകർ ഇവ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. കൃത്യമായ ഇടവേളകളിൽ ഇവിടെ ശുചീകരണം നടത്തുകയും മാലിന്യം നിക്ഷേപിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കുകയും ചെയ്യും. കൊവിഡ് രോഗലക്ഷണങ്ങളുള്ളവർക്ക്‌ പ്രവേശനം അനുവദിക്കില്ല.

കോഴിക്കോട് ബീച്ചുകൾ തുറന്നു

എല്ലാ സന്ദർശകരും മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും സാനിറ്റൈസർ ഉപയോഗിക്കുകയും വേണം. ഇവ ലംഘിക്കുന്നുണ്ടോയെന്ന് എല്ലാ ദിവസവും പൊലീസ് പരിശോധിക്കും. നിയമ ഘംഘനം നടത്തുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുകയും ചെയ്യും. ഇക്കാര്യങ്ങൾ കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനുള്ള ചുമതല ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ, ഡി.ടി.പി.സി സെക്രട്ടറി, തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാർ, കോഴിക്കോട് പോർട്ട്‌ ഓഫീസർ എന്നിവർക്കാണ് നൽകി.

Last Updated : Dec 6, 2020, 1:28 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.