ETV Bharat / state

കൂടത്തായി കൊലപാതകം: ഓമശ്ശേരി പഞ്ചായത്തില്‍ ക്രൈംബ്രാഞ്ച് പരിശോധന - പൊന്നാമറ്റം കുടുംബവീടും സ്ഥലവും ജോളി തട്ടിയെടുത്തു

പൊന്നാമറ്റം കുടുംബവീടും സ്ഥലവും ജോളി തട്ടിയെടുത്തു എന്ന പരാതിയിലാണ് ക്രൈം ബ്രാഞ്ച് സംഘത്തിന്‍റെ പരിശോധന. എ.എസ്.പി ടി.കെ സുബ്രഹ്മണ്യന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.

കൂടത്തായി കൊലപാതകം: ഓമശ്ശേരി പഞ്ചായത്തില്‍ ക്രൈംബ്രാഞ്ച് പരിശോധന
author img

By

Published : Oct 12, 2019, 4:33 PM IST

Updated : Oct 12, 2019, 4:58 PM IST

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ പ്രധാനപ്രതി ജോളി വ്യാജ ഒസ്യത്ത് തയ്യാറാക്കി സ്വത്ത് തട്ടിയെന്ന കേസില്‍ ഓമശ്ശേരി പഞ്ചായത്ത് ഓഫീസിൽ പരിശോധന. പൊന്നാമറ്റം കുടുംബവീടും സ്ഥലവും തട്ടിയെടുത്തു എന്ന പരാതിയിലാണ് ക്രൈം ബ്രാഞ്ച് സംഘത്തിന്‍റെ പരിശോധന. എ.എസ്.പി ടി.കെ സുബ്രഹ്മണ്യന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.

കൂടത്തായി കൊലപാതകം: ഓമശ്ശേരി പഞ്ചായത്തില്‍ ക്രൈംബ്രാഞ്ച് പരിശോധന
വ്യാജ ഒസ്യത്തുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളുടേയും പകർപ്പ് ക്രൈംബ്രാഞ്ച് സംഘം ശേഖരിച്ചിട്ടുണ്ട്. 2012ലാണ് ജോളി പൊന്നാമറ്റം കുടുംബസ്വത്ത് വ്യാജ ഒസ്യത്തുണ്ടാക്കി സ്വന്തം പേരിലേക്ക് മാറ്റിയത്. ആറു മാസം വസ്തുവകകൾ ഇവർ ഉപയോഗിക്കുകയും ചെയ്തു. അതേസമയം വ്യാജ ഒസ്യത്ത് തയ്യാറാക്കുന്ന സമയത്ത് പഞ്ചായത്തിലുണ്ടായിരുന്ന സെക്രട്ടറിയല്ല ഇപ്പോഴുള്ളത്. അതുകൊണ്ട് തന്നെ രേഖകൾ പരിശോധിച്ച ശേഷം അന്നത്തെ സെക്രട്ടറിയെ വിളിച്ചു വരുത്തി ചോദ്യം ചെയ്യാനും സാധ്യതയുണ്ട്. ഒസ്യത്ത് തയ്യാറാക്കാൻ പഞ്ചായത്ത് ഓഫീസിൽ നിന്ന് സഹായവും ലഭിച്ചിരുന്നോ എന്നും അന്വേഷണ സംഘം പരിശോധിക്കും. അതിനിടെ വ്യാജഒസ്യത്തുമായി ബന്ധപ്പെട്ട് വിവരാവകാശ നിയമപ്രകാരം രേഖകൾ ലഭിക്കുന്നതിനായി റോയിയുടെ സഹോദരൻ ഓമശ്ശേരി പഞ്ചായത്തിൽ അപേക്ഷ നൽകിയിരുന്നു. എന്നാല്‍ വിഷയത്തില്‍ പഞ്ചായത്തിന്‍റെ സഹകരണം ലഭിച്ചിരുന്നില്ലെന്നും ആരോപണമുയർന്നിരുന്നു. ക്കാര്യങ്ങളും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. റോജിയുടെ പരാതിയില്‍ നടന്ന പരിശോധനയിൽ ഒസ്യത്ത് വ്യാജമാണന്ന് വില്ലേജ് ഓഫീസർ കണ്ടെത്തിയിട്ടുണ്ട്.

Intro:വ്യാജ ഒസ്യത്ത്, ഓമശ്ശേരി പഞ്ചായത്തോഫീസിൽ ക്രൈം ബ്രാഞ്ച് പരിശോധന, രേഖകൾ ശേഖരിച്ചു Body:വ്യാജ ഒസ്യത്ത്, ഓമശ്ശേരി പഞ്ചായത്തോഫീസിൽ ക്രൈം ബ്രാഞ്ച് പരിശോധന, രേഖകൾ ശേഖരിച്ചു

കൂടത്തായി കൊലപാതക പരമ്പരയിലെ പ്രധാന പ്രതി ജോളി വ്യാജ ഒസ്യത്ത് തയ്യാറാക്കി പൊന്നാ മറ്റം കുടുംബവീടും സ്ഥലവും തന്റെ പേരിലാക്കിയന്ന പരാതിയുടെ അടിസ്ഥാനത്തിൽ ക്രൈം ബ്രാഞ്ച് സംഘം ഓമശ്ശേരി പഞ്ചായത്തോഫീസിൽ പരിശോധന നടത്തി. എ.എസ്.പി ടി.കെ.സുബ്രമണ്യയന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.വ്യാജ ഒസ്യത്തുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളുടേയും പയർപ്പ് ക്രൈംബ്രാഞ്ച് സംഘം ശേഖരിച്ചിട്ടുണ്ട്. 2012 ലാണ് ജോളി പൊന്നാമറ്റം കുടുംബസ്വത്ത് വ്യാജ ഒസ്യത്ത് തയ്യാറാക്കി തന്റെ പേരിലേക്ക് മാറ്റിയത്. 6 മാസം ഈ വസ്തുവകകൾ തന്റെ സ്വന്തമായി ഇവർ ഉപയോഗിക്കുകയും ചെയ്തു. അതേ സമയം വ്യാജ ഒസ്യത്ത് തയ്യാറാക്കുന്ന സമയത്ത് പഞ്ചായത്തിലുണ്ടായിരുന്ന സെക്രട്ടറിയല്ല ഇപ്പോഴുള്ളത്. അത് കൊണ്ട് തന്നെ രേഖകൾ പരിശോധിച്ച ശേഷം അന്നത്തെ സെക്രട്ടറിയെ വിളിച്ചു വരുത്തി ചോദ്യം ചെയ്യാനും സാധ്യത ഏറെയാണ്. ഒസ്യത്ത് തയ്യാറാക്കാൻ പഞ്ചായത്തോഫീസിൽ നിന്ന് വല്ല സഹായവും ലഭിച്ചിരുന്നോ എന്നും അന്വേഷണ സംഘം പരിശോധിക്കും.
അതിനിടെ വ്യാജഒസ്യത്തുമായി ബന്ധപ്പെട്ട് വിവരാവകാശ നിയമപ്രകാരം രേഖകൾ ലഭിക്കുന്നതിനായി റോയിയുടെ സഹോദരൻ ഓമശ്ശേരി പഞ്ചായത്തിൽ അപേക്ഷ നൽകിയെങ്കിലും വേണ്ട സഹകരണം ലഭിച്ചിരുന്നില്ലന്നും ആരോപണമുയർന്നിരുന്നു. ഇത് ഒരു പ്രാദേശിക നേതാവ് ഇടപെട്ടതിനാലാണന്നും റോയിയുടെ സഹോദരൻ റോജി ആരോപിച്ചിരുന്നു.ഇക്കാരങ്ങളും അന്വേഷണ സംഘത്തിന്റെ അന്വേഷണ പരിധിയിലുണ്ട്. റോയിയുടെ സഹോദരന്റെ പരാതിയുടെ അടിസ്ഥാനത്തിൽ നടന്ന പരിശോധനയിൽ ഒസ്യത്ത് വ്യാജമാണന്ന് വില്ലേജ് ഓഫീസർ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മുഴുവൻ സ്വത്തുക്കളും തിരിച്ച് നൽകാനും ജോളി തയ്യാറായിരുന്നു. ഇതിനിടെ�Conclusion:ഇ ടി വി ഭാരതി കോഴിക്കോട്
Last Updated : Oct 12, 2019, 4:58 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.