ETV Bharat / state

കെ.കെ.രമയ്ക്ക് ലഭിച്ച ഭീഷണിക്കത്ത്; നട്ട് സ്ട്രീറ്റ് തപാൽ ഓഫിസ് പരിധിയിലെന്ന് കണ്ടെത്തൽ - നട്ട് സ്ട്രീറ്റ് തപാൽ ഓഫിസ്

നട്ട് സ്ട്രീറ്റ് തപാൽ ഓഫിസിന്‍റെ പരിധിയിൽനിന്നു പോസ്റ്റ് ചെയ്താണെന്നാണ് പൊലീസ് നിഗമനം. ടി പി ചന്ദ്രശേഖരന്‍റെ മകനെയും ആർഎംപി നേതാവ് എൻ വേണുവിനേയും കൊല്ലുമെന്നായിരുന്നു ഭീഷണിക്കത്ത്

kkrema threatletter came from nutstreet  kk rema threat letter  kozhikode  കെ.കെ.രമയ്ക്ക് ലഭിച്ച ഭീഷണിക്കത്ത്; നട്ട് സ്ട്രീറ്റ് തപാൽ ഓഫിസ് പരിധിയിലെന്ന് കണ്ടെത്തൽ  കെ.കെ.രമ  കെ.കെ.രമയ്ക്ക് ലഭിച്ച ഭീഷണിക്കത്ത്  നട്ട് സ്ട്രീറ്റ് തപാൽ ഓഫിസ്  ടി പി ചന്ദ്രശേഖരന്‍
കെ.കെ.രമയ്ക്ക് ലഭിച്ച ഭീഷണിക്കത്ത്; നട്ട് സ്ട്രീറ്റ് തപാൽ ഓഫിസ് പരിധിയിലെന്ന് കണ്ടെത്തൽ
author img

By

Published : Jul 22, 2021, 12:38 PM IST

കോഴിക്കോട്: കെ.കെ.രമ എംഎൽഎ യുടെ ഓഫിസിലേക്ക് എത്തിയ ഭീഷണിക്കത്ത് വടകരയിലെ നട്ട് സ്ട്രീറ്റ് തപാൽ ഓഫിസിന്‍റെ പരിധിയിൽനിന്നു പോസ്റ്റ് ചെയ്താണെന്ന് കണ്ടെത്തൽ. അന്വേഷണ സംഘം തപാൽ ഓഫിസിൽ പരിശോധന നടത്തി ഇക്കാര്യം ഉറപ്പു വരുത്തി.

കത്തിന്‍റെ പുറത്തുള്ള സീലിൽ കോഴിക്കോട് എന്നതിനു പുറമേ സ്ട്രീറ്റ് എന്നാണ് ഉണ്ടായിരുന്നത്. തുടർന്ന് ജില്ലയിലുള്ള തപാൽ ഓഫിസുകളിൽ സ്ട്രീറ്റ് എന്ന പേരു വരുന്ന സ്ഥലങ്ങൾ അന്വേഷിച്ച ശേഷമാണ് നട്ട് സ്ട്രീറ്റിലാണെന്നു കണ്ടെത്തിയത്. പോസ്റ്റ് ഓഫിസിൽ സ്ഥാപിച്ച ഒരു തപാൽപെട്ടിക്കു പുറമേ സമീപത്തെ റോഡരികിൽ മൂന്ന് ബോക്സുകൾ കൂടിയുണ്ട്.

Also read: കേരളത്തെക്കുറിച്ച് വസ്‌തുതപരാമല്ലാത്ത പ്രചാരണങ്ങൾ നടത്തുന്നു: പി. രാജീവ്

ഈ സ്ഥലങ്ങളിലെ സിസിടിവി ക്യാമറകൾ പൊലീസ് പരിശോധിച്ച് വരികയാണ്. ടി പി ചന്ദ്രശേഖരന്‍റെ മകനെയും ആർഎംപി നേതാവ് എൻ വേണുവിനേയും കൊല്ലുമെന്നായിരുന്നു ഭീഷണിക്കത്ത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.