കോഴിക്കോട്: മുട്ടിൽ മരം മുറി കേസ് ശരിയായ രീതിയിൽ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥന് സ്ഥലമാറ്റവും, ഒത്താശ ചെയ്ത ഉദ്യോഗസ്ഥന് സ്ഥാനകയറ്റം നൽകുകയും ചെയ്തതോടെ സർക്കാരിന്‍റെ കേസിലെ പങ്ക് കൂടുതൽ തെളിഞ്ഞെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. മുട്ടിൽ മരം മുറി കേസിൽ ശരിയായ ഇടപെടൽ നടത്തിയ പാർട്ടിയാണ് ബി.ജെ.പിയെന്നും സുരേന്ദ്രൻ പറഞ്ഞു.
പോപുലർ ഫ്രണ്ടിന് സർക്കാർ വഴി പരിശീലനം നൽകാൻ തീരുമാനിച്ചത് സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണം. നാടിന്‍റെ ചരിത്രത്തിൽ കേട്ട് കേൾവി ഇല്ലാത്ത സംഭവമാണിതെന്നും സുരേന്ദ്രന്‍ പറഞ്ഞു.
വി.മുരളീധരന്‍റെ ഇടപെടൽ കൊണ്ട് കൂടിയാണ് കേരളത്തിൽ വികസനങ്ങൾ ഉണ്ടാകുന്നത്. എട്ട് കേന്ദ്ര മന്ത്രിമാർ ഉണ്ടായിരുന്നപ്പോൾ ഉണ്ടായിരുന്നതിനെക്കാർ വികസനം ഇപ്പോഴുണ്ട്. അങ്ങാടിയിൽ തോറ്റതിന് വി.മുരളീധരനോട് എന്ന നയമാണ് സിപിഎം സ്വീകരിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
also read: ഐഎന്‍ടിയുസി-വിഡി സതീശന്‍ തര്‍ക്കം: തന്നെ വിവാദത്തിലേക്ക് വലിച്ചിഴക്കേണ്ടെന്ന് ഉമ്മന്‍ ചാണ്ടി
സിൽവർ ലൈൻ പദ്ധതിയെക്കുറിച്ചുള്ള യഥാർത്ഥ ചിത്രം കേന്ദ്ര സർക്കാരിനെ ബോധിപ്പിക്കുക മാത്രമാണ് കെ.മുരളീധരൻ ചെയ്ത തെറ്റ്. നടക്കാത്ത പദ്ധതിയുടെ പേരിൽ നടക്കുന്ന സർവേ അവസാനിപ്പിച്ച് തടിയൂരുക മാത്രമാണ് സർക്കാരിന് മുന്നിലുള്ള ഏക വഴിയെന്നും സുരേന്ദ്രൻ കൂട്ടിച്ചേര്‍ത്തു.