ETV Bharat / state

സമാന്തര ടെലഫോൺ എക്‌സ്‌ചേഞ്ചിന് പിന്നിൽ സിപിഎം എന്ന് കെ. സുരേന്ദ്രൻ

ഭീകരവാദ ശക്തികളുടെ പരസ്യ പിന്തുണയോടെയാണ് സ്വർണക്കടത്ത് സംഘം പ്രവർത്തിക്കുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു.

parallel telephone exchange case  CPM  k surendran  ramanattukara parallel telephone exchange case  സമാന്തര ടെലിഫോൺ എക്സേഞ്ച്  രാമനാട്ടുകര കേസ്  സമാന്തര ടെലിഫോൺ എക്‌സ്ചേഞ്ച്
സമാന്തര ടെലിഫോൺ എക്സേഞ്ചിന് പിന്നിൽ സിപിഎം ബന്ധമുള്ളവരെന്ന് കെ. സുരേന്ദ്രൻ
author img

By

Published : Aug 10, 2021, 3:24 PM IST

കോഴിക്കോട്: രാമനാട്ടുകര കേസിലെ പ്രതികൾക്ക് വേണ്ടിയാണ് ഭീകരവാദ സംഘങ്ങൾ കോഴിക്കോട് ന​ഗരത്തിൽ ഏഴിലധികം സമാന്തര ടെലഫോൺ എക്‌സ്‌ചേഞ്ചുകൾ പ്രവർത്തിപ്പിച്ചതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ഭീകരവാദ ശക്തികളുടെ പരസ്യ പിന്തുണയോടെയാണ് സ്വർണക്കടത്ത് സംഘം പ്രവർത്തിക്കുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു.

Also Read: രാമനാട്ടുകര സ്വർണക്കടത്ത് കേസ്; കുറ്റക്കാർക്കെതിരെ കർശന നടപടിയെന്ന് മുഖ്യമന്ത്രി

സമാന്തര ടെലഫോൺ എക്സേഞ്ചിന് പിന്നിൽ സിപിഎമ്മിന്‍റെ ഉന്നത നേതാക്കളുമായി അടുത്ത ബന്ധമുള്ള സ്വർണക്കടത്തുകാരാണെന്ന് തെളിഞ്ഞു. അതിനാൽ കേസിൽ സിപിഎം നേതാക്കളുടെ ബന്ധവും അന്വേഷിക്കണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടു.

സമാന്തര ടെലഫോൺ എക്‌സ്‌ചേഞ്ചിന് പിന്നിൽ സിപിഎം എന്ന് കെ. സുരേന്ദ്രൻ

രാജ്യദ്രോഹ സംഭവങ്ങളാണ് കോഴിക്കോട് നടന്നിരിക്കുന്നത്. പാകിസ്ഥാൻ കേന്ദ്രീകരിച്ചാണ് ടെലഫോൺ എക്സേഞ്ച് പ്രവർത്തനം നടന്നിരുന്നത്. കേരള പൊലീസ് ഈ കാര്യങ്ങൾ കേന്ദ്ര ഏജൻസികളുടെ ശ്രദ്ധയിൽ കൊണ്ടുവരണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.