കോഴിക്കോട്: പെരുവയലില്‍ പ്ലാസ്റ്റിക് ചേര്‍ത്ത് ജിലേബിയുണ്ടാക്കി നാട്ടുകാര്‍ പിടികൂടിയയാള്‍ രക്ഷപ്പെട്ടു. കീച്ചേരി പരിയങ്ങാട് കുലവൻകാവ് ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് പലഹാര വില്‍പ്പനക്കെത്തിയ സംഘത്തിലെ ജിലേബി ഉണ്ടാക്കുന്നയാളാണ് രക്ഷപ്പെട്ടത്. അഞ്ച് കിലോ ശര്‍ക്കരയില്‍ പ്ലാസ്‌റ്റിക് കവര്‍ ഉരുക്കി ചേര്‍ത്താണ് ജിലേബി നിർമാണം.
തിളക്കത്തിനെന്ന് ന്യായം: തിങ്കളാഴ്‌ച പുലര്‍ച്ചെയാണ് സംഭവം. ഉത്സവത്തിനിടെ ലൈവായി ജിലേബി ഉണ്ടാക്കി കൊടുക്കുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. ജിലേബി നിര്‍മാണത്തിനിടെ ജിലേബിയില്‍ പ്രത്യേക വസ്‌തു ചേര്‍ക്കുന്നത് കണ്ട നാട്ടുകാര്‍ സംശയം തോന്നി പരിശോധന നടത്തിയപ്പോഴാണ് ശര്‍ക്കരയില്‍ നിന് പ്ലാസ്റ്റിക് കണ്ടെടുത്തത്. ശര്‍ക്കര പാനി നിറച്ച പാത്രം മറിച്ചിട്ടതോടെ നിരവധി കവറുകളാണ് കണ്ടെത്തിയത്.
നാട്ടുകാർ പിടികൂടിയതോടെ ജിലേബിക്ക് നല്ല തിളക്കം ലഭിക്കാനും പൊട്ടിപ്പോകാതിരിക്കാനുമാണ് പ്ലാസ്റ്റിക്ക് ഉരുക്കി ചേർക്കുന്നതെന്ന് ഇയാള്‍ വെളിപ്പെടുത്തിയത്. സാധാരണ എല്ലാവരും ചെയ്യുന്ന രീതിയാണിതെന്നും വിൽപ്പനയ്ക്ക് അത് അത്യാവശ്യമാണെന്നും ഇയാള്‍ പറഞ്ഞു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയെങ്കിലും ഇയാള്‍ ഓടി രക്ഷപ്പെട്ടു.
ജിലേബി നിര്‍മാണത്തിന് ഉപയോഗിച്ച വസ്‌തുക്കള്‍ കസ്റ്റഡിയിലെടുത്ത പൊലീസ് ഭക്ഷ്യ സുരക്ഷ വിഭാഗത്തിന് കൈമാറി. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് ഭക്ഷ്യ സുരക്ഷ വിഭാഗം അറിയിച്ചു.
പ്ലാസ്റ്റിക്കും കേരളവും: സംസ്ഥാനത്ത് എങ്ങനെ പ്ലാസ്റ്റിക് ഉന്മൂലനം ചെയ്യാമെന്ന് സംസ്ഥാന സര്‍ക്കാറും പൊതു ജനങ്ങളും ആലോചിച്ച് കൊണ്ടിരിക്കുമ്പോഴാണ് സാംസ്‌കാരിക കേരളത്തിന് നാണക്കേടാകുന്ന രീതിയിലുള്ള ഇത്തരം സംഭവങ്ങള്‍. പ്ലാസ്റ്റിക് അധികമായി ഉപയോഗിക്കുന്നത് വിവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് പഠനങ്ങളിലും വീണ്ടും വീണ്ടും തെളിയിച്ച് കൊണ്ടിരിക്കുമ്പോഴാണ് പ്ലാസ്റ്റിക് ചേർത്ത് ജിലേബി ഉണ്ടാക്കി നല്‍കിയ സംഭവം.
also read: നോൺ വോവൺ പ്ലാസ്‌റ്റിക് ബാഗുകള്‍ക്കുള്ള നിരോധനം ഹൈക്കോടതി റദ്ദാക്കി
പ്ലാസ്റ്റിക് മനുഷ്യ ശരീരത്തില്‍ വിവിധ തരത്തിലുള്ള കാന്‍സറിന് കാരണമാകുന്നുണ്ടെന്നാണ് പഠനങ്ങൾ. പ്ലാസ്റ്റിക്കില്‍ അടങ്ങിയിരിക്കുന്ന രാസപദാര്‍ഥങ്ങളാണ് കാന്‍സറിന് കാരണമാകുന്നത്. പ്ലാസ്റ്റിക്കില്‍ വലിയ തോതില്‍ അടങ്ങിയിട്ടുള്ള കാര്‍സിനോജന്‍ വളരെയധികം അപകടകാരിയാണ്. ഇവ ശരീരത്തിനകത്ത് എത്തിയാല്‍ ഡിഎന്‍എയില്‍ തകരാറുകള്‍ ഉണ്ടാക്കുന്നുവെന്ന് പഠനങ്ങള്‍ പറയുന്നു.
also read: കാത്തിരിക്കാം, പ്ലാസ്റ്റിക് മുക്ത വെള്ളായണി കായലിനായി; ബിനുവിന്‍റെ ശ്രമം വിജയത്തിലേക്ക്
ശ്വസിക്കുന്നതും അപകടം: ഭക്ഷണത്തിലൂടെ അകത്ത് ചെന്നാല്‍ മാത്രമാണ് ഇവ അപകടകാരികളാകുന്നതെന്ന് കരുതേണ്ട. പ്ലാസ്റ്റിക് കത്തുമ്പോള്‍ അതില്‍ നിന്ന് ഉയരുന്ന പുക ശ്വസിച്ചാലും ശ്വാസകോശ അര്‍ബുദം അടക്കമുള്ള അസുഖങ്ങള്‍ക്ക് കാരണമാകും. പ്ലാസ്റ്റിക് കത്തുമ്പോള്‍ ഡയോക്‌സിന്‍, ഫുറാന്‍സ്, കാര്‍ബണ്‍ മോണോക്‌സൈഡ്, നൈട്രജന്‍ ഓക്‌സൈഡ് എന്നീ വിഷ വാതകങ്ങള്‍ പുറന്തള്ളപ്പെടുന്നുണ്ട്. ഈ വിഷ പുക ശ്വാസകോശ അര്‍ബുദം, ആസ്‌ത്‌മ തുടങ്ങിയ വലിയ രോഗങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.
also read: സ്ലിപ്പോ, സ്റ്റിക്കറോ ഇല്ലാത്ത ഭക്ഷണ പാഴ്‌സലുകൾക്കെതിരെ നടപടി; 40 സ്ഥാപനങ്ങള്‍ക്ക് നോട്ടിസ്
also read: എങ്ങും ചുട്ടുപൊള്ളുന്നു… സൂക്ഷിക്കണം… കരുതല്‍ വേണം, പാലിക്കണം ഈ ജാഗ്രത നിര്‍ദേശങ്ങള്‍