കോഴിക്കോട്: ഐഎംഎ ഹാൾ റോഡിന്‍റെ സമീപത്തെ ഒഴിഞ്ഞ സ്ഥലം മാലിന്യ കേന്ദ്രമായി മാറുന്നു. ഐഎംഎ റോഡിൽ പ്രൊവിഡൻസ് ജൂനിയർ സ്‌കൂളിന് മുമ്പിലെ ഒഴിഞ്ഞ പറമ്പില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് വിദ്യാർഥികൾ ഉൾപ്പെടെയുള്ള കാൽനട യാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. വാഹനത്തിൽ പോകുന്നവരും കാല്‍നടയാത്രികരും ഇവിടെ മാലിന്യം വലിച്ചെറിയുന്നത് പതിവാണ്.
മൂക്കുപൊത്താതെ ഇതുവഴി നടക്കാനാവാത്ത അവസ്ഥയാണ്. മഴ പെയ്യുമ്പോൾ മാലിന്യം ഒലിച്ച് റോഡിലേക്ക് ഒഴുകുകയാണ്. വെള്ളം ഒഴുകി പോകാൻ സാധിക്കാത്തതിനാൽ മാലിന്യവും വെള്ളത്തിൽ കെട്ടിക്കിടക്കും. മാലിന്യ പ്രശ്നത്തിന് അടിയന്തരമായി പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.