കോഴിക്കോട്: കനത്ത മഴയെ തുടര്‍ന്ന് കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മഴക്കെടുതികള്‍ റിപ്പോര്‍ട്ട് ചെയ്‌തു. ചാലിയാർ, ചെറുപുഴ, ഇരുവഴിഞ്ഞി പുഴ എന്നീ പുഴകളില്‍ ജലനിരപ്പുയര്‍ന്നിട്ടുണ്ട്. മാവൂരിൽ ആറു വീടുകളിൽ വെള്ളം കയറിയതിനെ തുടര്‍ന്ന് കുടുംബങ്ങളെ പ്രദേശത്തു നിന്നും മാറ്റി പാര്‍പ്പിച്ചു.
ഒരു കുടുംബത്തെ മാവൂർ കച്ചേരി കുന്ന് സാംസ്‌കാരിക നിലയം ക്യാമ്പിലേക്കും ബാക്കിയുള്ള കുടുംബങ്ങളെ ബന്ധുവീടുകളിലേക്കുമാണ് മാറ്റിയത്. ജില്ലയില്‍ നിരവധി വീടുകൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. കൂടാതെ മലയോര മേഖലയില്‍ ഉരുൾപൊട്ടൽ ഭീഷണിയും നിലനില്‍ക്കുന്നുണ്ട്.
പ്രാദേശിക റോഡുകളെല്ലാം വെള്ളത്തിനടിയിലാണ്. മഴ തുടരുന്ന സാഹചര്യത്തില്‍ കക്കയം ഡാമിന്‍റെ ഒരു ഷട്ടർ തുറന്നു.
Also Read കോഴിക്കോട് വിവാഹ സത്കാര ചടങ്ങിലേക്ക് വെള്ളം ഇരച്ചു കയറി: ഭക്ഷണമുൾപ്പെടെ നശിച്ചു