തെരഞ്ഞെടുപ്പിൽ ഹരിതചട്ടം നടപ്പിലാക്കാൻ കർമ്മപദ്ധതികളുമായി ജില്ലാ ശുചിത്വ മിഷൻ. തെരഞ്ഞെടുപ്പിന് പ്ലാസ്റ്റിക് വസ്തുക്കൾ ഉപയോഗിച്ചുള്ള പ്രചാരണം തടയുക, പരമാവധി മാലിന്യങ്ങൾ കുറക്കുക എന്ന ലക്ഷ്യത്തോടെയാണ് ജില്ലാ ശുചിത്വ മിഷൻ ഹരിതചട്ടം നടപ്പിലാക്കാൻ ഒരുങ്ങുന്നത്.
ഫ്ലക്സ് ബോർഡുകൾ പ്ലാസ്റ്റിക് തോരണങ്ങൾ തുടങ്ങിയവ പരമാവധി ഈ തെരഞ്ഞെടുപ്പിൽ കുറക്കുക എന്നതാണ് ഹരിതചട്ടം മുന്നോട്ടുവക്കുന്ന ആശയം.ഹരിതചട്ടം നടപ്പിലാക്കുന്നതോടെ തെരഞ്ഞെടുപ്പിന് ശേഷം അടിഞ്ഞു കൂടാൻ സാധ്യതയുള്ള മാലിന്യത്തിൻ്റെ അളവിൽ ഗണ്യമായ കുറവുണ്ടാകുമെന്നാണ് ശുചിത്വ മിഷൻ കണക്കുകൂട്ടുന്നത്.