ETV Bharat / state

കരിപ്പൂരിലൂടെ സ്വര്‍ണത്തിന്‍റെ കുത്തൊഴുക്ക് ; 2023ല്‍ പിടികൂടിയത് 300 കിലോയിലധികം - സ്വര്‍ണവേട്ട കരിപ്പൂര്‍

Gold Smuggling Cases : കരിപ്പൂര്‍ വിമാനത്താവളത്തിലൂടെ സ്വര്‍ണക്കടത്ത് വര്‍ധിക്കുന്നു. 2023ല്‍ പിടികൂടിയത് 200 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണം. വിമാനത്താവളത്തിന് പുറത്ത് വലവിരിച്ച് പൊലീസ്. പുതിയ രീതികള്‍ പയറ്റി മാഫിയ സംഘങ്ങള്‍.

Karippur Gold  Gold Smuggling Case  കരിപ്പൂര്‍ സ്വര്‍ണം  സ്വര്‍ണവേട്ട കരിപ്പൂര്‍
Gold Smuggling Case; 300 Kilo Gold Seized In Karipur Airport In 2023
author img

By ETV Bharat Kerala Team

Published : Jan 2, 2024, 2:46 PM IST

Updated : Jan 2, 2024, 5:07 PM IST

കോഴിക്കോട് : കരിപ്പൂര്‍ വിമാനത്താവളത്തില്‍ 2023ല്‍ പിടികൂടിയത് 300 കിലോയിലധികം സ്വര്‍ണം. അതായത് ഏകദേശം 200 കോടി വിലമതിക്കുന്ന സ്വർണം. ഇതിൽ 270 കിലോയിലധികം സ്വര്‍ണവും പിടികൂടിയത് കസ്റ്റംസാണ്. എന്നാല്‍ കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്ത് കടന്നവരില്‍ നിന്നായി 30 കിലോയിലധികം സ്വര്‍ണം കണ്ടെടുത്തതാകട്ടെ പൊലീസ് സംഘവും.

കേരളത്തിലെ വിമാനത്താവളങ്ങളിൽ ഏറ്റവും കൂടുതല്‍ സ്വർണം ഒഴുകുന്ന വിമാനത്താവളം ആയിരിക്കുകയാണ് കരിപ്പൂർ. ഇതിന് സിഐഎസ്എഫ് ഉന്നത ഉദ്യോഗസ്ഥന്‍റെ ഒത്താശയുണ്ടെന്നത് അന്വേഷണത്തിൽ വ്യക്തവുമാണ്. കരിപ്പൂര്‍ വിമാനത്താവളത്തിന്‍റെ സുരക്ഷ ചുമതലയുള്ള സിഐഎസ്എഫ് അസിസ്റ്റന്‍റ് കമാണ്ടന്‍റ് ഇപ്പോള്‍ സസ്പെന്‍ഷനിലാണ്. പൊലീസിന്‍റെ ശക്തമായ നിരീക്ഷണമാണ് സ്വര്‍ണ കടത്ത് സംഘത്തിനും അവരെ സഹായിക്കുന്ന ഉദ്യോഗസ്ഥർക്കും കുരുക്കാവുന്നത്.

വിദേശ രാജ്യങ്ങളില്‍ നിന്നെത്തിക്കുന്ന സ്വര്‍ണം കസ്റ്റംസിനെ വെട്ടിച്ച് പുറത്തെത്തുമ്പോഴാണ് പ്രതികള്‍ പൊലീസിന്‍റെ വലയിലാകുന്നത്. ഇത്തരത്തില്‍ പിടികൂടുന്ന സ്വര്‍ണം എവിടേക്കെത്തുന്നു എന്നത് അടക്കമുള്ള കാര്യങ്ങളില്‍ പൊലീസ് അന്വേഷണം നടത്തും.

സിഐഎസ്എഫ് ഉന്നത ഉദ്യോഗസ്ഥന്‍റെ ഒത്താശയോടെയുള്ള സ്വര്‍ണക്കടത്ത് കണ്ടെത്തിയതും പൊലീസിന്‍റെ പ്രത്യേക അന്വേഷണ സംഘമായിരുന്നു. നിലവിൽ സസ്പെൻഷനിലായ സിഐഎസ്എഫ് ഉദ്യോഗസ്ഥന് എതിരായ കേസ് വിജിലന്‍സിന് കൈമാറാനുള്ള നീക്കത്തിലാണ് പൊലീസ്.

പുതിയ രീതികള്‍ പരീക്ഷിച്ച് കടത്ത് സംഘങ്ങള്‍ : വിമാനത്താവളത്തിനുള്ളിലോ അല്ലെങ്കില്‍ പുറത്തുവച്ചോ ഓരോ തവണ പിടിവീഴുമ്പോഴും സ്വര്‍ണക്കടത്തില്‍ പുതിയ രീതികള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് കടത്ത് സംഘങ്ങള്‍. ശരീരത്തിന്‍റെ രഹസ്യ ഭാഗങ്ങളില്‍ ഒളിപ്പിച്ചും ക്യാപ്‌സ്യൂള്‍ രൂപത്തില്‍ വിഴുങ്ങിയുമൊക്കെ പിടിക്കപ്പെട്ടവരാണ് ഭൂരിഭാഗവും. അടിവസ്ത്രത്തിലുള്‍പ്പടെ സ്വര്‍ണ മിശ്രിതം തേച്ചുപിടിപ്പിച്ച് പിടിയിലായ 'മിടുക്കന്മാരു'മുണ്ട്. ഫ്ലാസ്‌കിലും ട്രിമ്മറിന്‍റെ മോട്ടോറിലും തുടങ്ങി മിക്‌സിക്കുള്ളില്‍ വരെ സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച് പിടിയിലായവരുമുണ്ട്. സ്ത്രീകളെ കൂടുതലായി സ്വർണക്കടത്തിന് ഉപയോഗിക്കുന്നതും അടുത്തിടെ വർധിച്ച് വന്നിട്ടുണ്ട്.

ഇതൊരു തൊഴിലാക്കിയവർ എത്ര കോടിയുടെ സ്വർണം കടത്തി രക്ഷപ്പെട്ടു എന്നതിന് യാതൊരു കണക്കുമില്ല. ഇതുവഴി വൻ തുക കമ്മിഷൻ വാങ്ങിയ ഉദ്യോഗസ്ഥർ പലരും ഇപ്പോഴും ജോലിയില്‍ തുടരുന്നുമുണ്ട്. കടത്ത് മുതലാളിമാർ നൽകുന്ന കോഡുകൾക്ക് അനുസരിച്ചാണ് കടത്ത് തൊഴിലാളികള്‍ കൂളായി വിമാനത്താവളത്തിന് പുറത്ത് കടക്കുന്നത്. കരിപ്പൂര്‍ വഴിയുള്ള സ്വര്‍ണക്കടത്തിന്‍റെ നീക്കങ്ങള്‍ അതിനിഗൂഢമാണെന്ന് പറയാം.

Also read: ഫ്ലാസ്ക്കി‌നുള്ളില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമം; ഒരാള്‍ അറസ്റ്റില്‍

2021 ജൂൺ 21ന് രാമനാട്ടുകരയ്ക്കടുത്ത് വൈദ്യരങ്ങാടിയിൽ ലോറിയും കാറും കൂട്ടിയിടിച്ച് അഞ്ച് പേർ മരിച്ച സംഭവമുണ്ടായിരുന്നു. രണ്ട് സംഘങ്ങൾ സ്വർണക്കടത്തിന് ശ്രമം നടത്തിയതാണ് അപകടത്തിൽ കലാശിച്ചത്. കൊടുവള്ളി, പാലക്കാട്, കണ്ണൂർ സംഘങ്ങളുടെ പിന്നാമ്പുറ കഥകൾ ഒന്നൊന്നായി പുറത്ത് വന്നു. പലതും ഞെട്ടിക്കുന്നവയായിരുന്നു. തട്ടിക്കൊണ്ടുപോകലുകൾ, കൊലപാതകങ്ങൾ, ആത്മഹത്യകൾ. അധോലോക സംഘത്തെ വെല്ലുന്ന പല സംഘങ്ങളും ഈ കൊച്ചു കേരളത്തിൽ വിലസുകയാണ്. പുറത്തറിഞ്ഞതിന്‍റെ കണക്കുകൾ ഭീകരം, അറിയാത്തത് അതിഭീകരം.

Last Updated : Jan 2, 2024, 5:07 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.