കോഴിക്കോട്: കേരളത്തിൽ ബിജെപി ജഡമായെന്ന് മുൻ ആർഎസ്എസ് നേതാവ് ടി ആർ സോമശേഖരൻ. ജനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ ബിജെപിക്ക് കഴിഞ്ഞില്ലെന്നും വിചാര കേന്ദ്രം മുൻ സെക്രട്ടറി കൂടിയായ സോമശേഖരൻ ഫെയ്സ്ബുക്കിൽ കുറിച്ചു. പാർട്ടിയെന്നാൽ നേതാക്കന്മാരും അണികളും മാത്രമല്ല, ഇവ രണ്ടും ശരീരം മാത്രമാണ്. അതിന് ആത്മാവുണ്ട്. ആശയാദർശങ്ങൾ, നയങ്ങൾ,പരിപാടി, ഭരണനേട്ടങ്ങൾ ഇവയെല്ലാം ഉൾപ്പെടുന്ന പാർട്ടി ജീവിതം രംഗത്ത് വന്നിട്ടില്ല. കേരളത്തിൽ ബിജെപി വളരണമെങ്കിൽ ഏറ്റവും ഉന്നതനായ നേതാവ് മുതൽ ഏറ്റവും താഴെയുള്ള പ്രവർത്തകനുവരെ വിശദമായ രാഷ്ടീയവിദ്യാഭ്യാസം കൊടുക്കണം.
-
ബി ജെ പി തോറ്റിട്ടില്ല ബി ജെ പി ഈ തെരഞ്ഞെടുപ്പിൽ തോറ്റിട്ടില്ല ; കാരണം , ബി ജെ പി മത്സരിച്ചിട്ടില്ല. പാർടി യെന്നാൽ...
Posted by Somasekharan T R on Monday, 3 May 2021