ETV Bharat / state

വാടക ചോദിച്ചതിന് കയറിപ്പിടിച്ചെന്ന് വ്യാജ പരാതി; കോഴിക്കോട് വനിത എസ്‌.ഐയ്‌ക്ക് സസ്പെൻഷൻ

കൈയ്‌ക്ക് കയറിപ്പിടിച്ചെന്നും വിവാഹമോതിരം ബലമായി ഊരിയെടുത്തെന്നുമാണ് വനിത എസ്‌.ഐ, വ്യാജ പരാതി നല്‍കിയത്.

author img

By

Published : Nov 12, 2021, 3:28 PM IST

വാടക  വാടക വീട്  വ്യാജ പരാതി  false complaint  kozhikode SI  കോഴിക്കോട് മെഡിക്കൽ കോളജ്  കോഴിക്കോട് മെഡിക്കൽ കോളജ് ഡിവിഷൻ അസിസ്‌റ്റന്‍റ് കമ്മിഷണർ ഓഫിസ്  പോലീസ്  police
വാടക ചോദിച്ചതിന് കയറിപ്പിടിച്ചെന്ന് വ്യാജ പരാതി; കോഴിക്കോട് വനിത എസ്‌.ഐയ്‌ക്ക് സസ്പെൻഷൻ

കോഴിക്കോട്: വാടക കുടിശിക ചോദിച്ചതിന് വീട്ടുടമയുടെ മകളുടെ ഭർത്താവിൻ്റെ പേരിൽ വ്യാജ പരാതി നൽകിയ വനിത എസ്.ഐയ്ക്ക് സസ്പെൻഷൻ. കോഴിക്കോട് മെഡിക്കൽ കോളജ് ഡിവിഷൻ അസിസ്‌റ്റന്‍റ് കമ്മിഷണർ ഓഫിസിലെ എസ്.ഐ സുഗുണവല്ലിക്കെതിരെയാണ് നടപടി. സെപ്റ്റംബർ 16-നാണ് സുഗുണവല്ലി പന്നിയങ്കര പൊലീസിൽ പരാതി നൽകിയത്.

തന്‍റെ കൈയ്‌ക്ക് കയറിപ്പിടിച്ചെന്നും വഴങ്ങിക്കൊടുക്കാത്തതിനാണ് ഇത്തരമൊരു ശ്രമമുണ്ടായതെന്നുമായിരുന്നു പരാതി. തന്‍റെ വിവാഹമോതിരം ബലമായി ഊരിയെടുത്തു. അതിന്‍റെ വിലയായ 30,000 രൂപയും വാടകവീടിന് സെക്യൂരിറ്റി തുകയായി നൽകിയ 70,000 രൂപയും ഉൾപ്പെടെ ഒരുലക്ഷം രൂപ തിരികെ നൽകണമെന്നും ഇവർ പരാതിയിൽ ആവശ്യപ്പെട്ടു.

'അന്വേഷണത്തില്‍ എസ്.ഐ സഹകരിക്കുന്നില്ല'

തിരുവണ്ണൂർ കുറ്റിയിൽപടി ശ്രീകൃഷ്ണപുരം ക്ഷേത്രത്തിനു സമീപം താമസക്കാരായ വയോധികരായ അധ്യാപക ദമ്പതിമാർക്കും ഇവരുടെ ദുബായിലുള്ള മരുമകനുമെതിരെയാണ് പരാതി. എന്നാൽ, രഹസ്യാന്വേഷണ വിഭാഗം നടത്തിയ പ്രാഥമികാന്വേഷണത്തിൽ പരാതി വ്യാജമാണെന്ന് കണ്ടെത്തി. രണ്ടാമതും വാടക കരാർ പുതുക്കി നൽകിയതോടെ കുടിശിക തുകയായ 1,43,000 രൂപയും വൈദ്യുതി കുടിശികയായ 4000 രൂപയും സുഗുണവല്ലി വീട്ടുടമയ്ക്ക് നൽകാനുണ്ടെന്നും കണ്ടെത്തി.

വകുപ്പുതല അന്വേഷണവുമായി വനിത എസ്.ഐ സഹകരിക്കുന്നില്ലെന്ന് പന്നിയങ്കര പൊലീസ് മേലുദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകി. കുടുംബത്തിനെതിരെ വ്യാജപരാതി നൽകിയതോടെ അധ്യാപകൻ സിറ്റി പൊലീസ് മേധാവി എ.വി. ജോർജിന് പരാതി നൽകുകയായിരുന്നു. കമ്മിഷണറുടെ നിർദേശ പ്രകാരം ഫറോക്ക് അസിസ്റ്റൻ്റ് കമ്മീഷണർ എം.എം സിദ്ദീഖ് ആണ് കേസ് അന്വേഷിച്ച് റിപ്പോർട്ട് നൽകിയത്.

ALSO READ: Crime against Children: ബാലികയേയും ഭിന്നശേഷിക്കാരിയേയും പീഡിപ്പിച്ചയാള്‍ പിടിയില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.