കോഴിക്കോട് : തൃശ്ശൂർ ചൊവ്വന്നൂർ മേഖലാ ജോയിന്‍റ് സെക്രട്ടറി പിയു സനൂപിന്‍റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ ജില്ലയിൽ കരിദിനം ആചരിച്ചു. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് ടൗണിൽ പ്രതിഷേധ പ്രകടനവും നടത്തി. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്‍റ് എൽ.ജി ലിജീഷ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി വി. വസീഫ് ഉദ്ഘാടനം ചെയ്‌തു. ജില്ലാ കമ്മിറ്റി അംഗങ്ങളായ ആർ ഷാജി ഫഹദ്ഖാൻ എന്നിവർ നേതൃത്വം നൽകി. കൊവിഡ് പ്രോട്ടോകോൾ പാലിച്ചായിരുന്നു പ്രതിഷേധ പരിപാടികൾ. ജില്ലയിലെ മുഴുവൻ യൂണിറ്റുകളിലും പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു.
പിയു സനൂപിന്‍റെ കൊലപാതകം; ഡിവൈഎഫ്ഐ കരിദിനം ആചരിച്ചു - ആർഎസ്എസ്
ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.