ETV Bharat / state

'ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാന്‍ ആവശ്യപ്പെട്ടിരുന്നു' ; പി രാജീവിനെ തള്ളി ദീദി ദാമോദരന്‍ - ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് നിയമമന്ത്രിയോട് ആവശ്യപ്പെട്ടിട്ടില്ല; ദീദി ദാമോദരന്‍

മന്ത്രി പി രാജീവിന്‍റെ പ്രസ്‌താവന ഏത് സാഹചര്യത്തിലാണെന്ന് അറിയില്ലെന്ന് ദീദി ദാമോദരന്‍

Clt  deedi damodaran towards minister p rajeev's statement  ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് നിയമമന്ത്രിയോട് ആവശ്യപ്പെട്ടിട്ടില്ല; ദീദി ദാമോദരന്‍  റിപ്പോര്‍ട്ട് പുറത്തുവിടണമെന്നു തന്നെയാണ് ആവശ്യപ്പെട്ടത്. മന്ത്രിയുടെ പ്രസ്‌താവന ഏത് സാഹചര്യത്തിലാണെന്ന് അറിയില്ലെന്നും ദീദി ദാമോദരന്‍
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് നിയമമന്ത്രിയോട് ആവശ്യപ്പെട്ടിട്ടില്ല; ദീദി ദാമോദരന്‍
author img

By

Published : May 2, 2022, 3:49 PM IST

Updated : May 2, 2022, 6:03 PM IST

കോഴിക്കോട് : ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് നിയമമന്ത്രി പി രാജീവിനോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് ഡബ്ല്യുസിസി അംഗവും തിരക്കഥാകൃത്തുമായ ദീദി ദാമോദരന്‍. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടണമെന്നുതന്നെയാണ് സിനിമ മേഖലയിലെ വനിത കൂട്ടായ്‌മയായ ഡബ്ല്യുസിസിയുടെ ആവശ്യം.

ദീദി ദാമോദരന്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു

Also Read 'അമ്മയില്‍ രാജിക്കലാപം'... ആഭ്യന്തര പരാതി പരിഹാര സെല്ലിൽ നിന്ന് മാല പാർവതി രാജിവച്ചു

മന്ത്രി ഏത് സാഹചര്യത്തിലാണ് അത്തരമൊരു പ്രസ്‌താവന നടത്തിയതെന്ന് അറിയില്ലെന്നും അവര്‍ വ്യക്തമാക്കി. അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ ആഭ്യന്തര പരാതി പരിഹാര സമിതിയില്‍ നിന്ന് നടി മാലാ പാര്‍വതി രാജിവച്ചതിനെ സ്വാഗതം ചെയ്യുന്നുവെന്നും ദീദി കൂട്ടിച്ചേര്‍ത്തു.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടണമെന്ന് ഡബ്ല്യു സി സി ആവശ്യപ്പെട്ടിട്ടില്ല എന്നാണ് മന്ത്രി പി.രാജീവ് പറഞ്ഞത്. ശുപാർശകൾ നടപ്പിലാക്കണമെന്നാണ് ആവശ്യപ്പെട്ടത്. താനുമായുള്ള കൂടിക്കാഴ്‌ചയിലും അവർ ഇക്കാര്യം പറഞ്ഞിരുന്നു. ഇത് ആവർത്തിക്കുക മാത്രമാണ് താൻ ചെയ്‌തത്. രഹസ്യ സ്വഭാവത്തിലാണ് എല്ലാവരും മൊഴി നൽകിയത്. ഇത് പരസ്യമാക്കാൻ പലരും താത്‌പര്യപ്പെടുന്നില്ലെന്നും മന്ത്രി പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കാൻ വിട്ടുവീഴ്‌ചയില്ലാത്ത ശ്രമം സർക്കാരിന്‍റെ ഭാഗത്തുനിന്നുണ്ട്. നടപടിക്രമം പാലിച്ച് മാത്രമേ ഇക്കാര്യം ചെയ്യാനാകൂ. പല്ലും നഖവുമുള്ള നടപടികൾക്കാണ് സർക്കാരിന്‍റെ ശ്രമമെന്നും പി.രാജീവ് വ്യക്തമാക്കി. സംസ്ഥാനത്ത് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാലാണ് ദുരനുഭവമുണ്ടായവർ പരാതി നൽകാൻ സന്നദ്ധരായതെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

Last Updated : May 2, 2022, 6:03 PM IST

For All Latest Updates

TAGGED:

Clt
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.