കോഴിക്കോട് : തനിക്ക് വധ ഭീഷണി ഉണ്ടെന്ന് സമസ്ത പ്രസിഡന്‍റ് ജിഫ്രി മുത്തു കോയ തങ്ങൾ. ചെമ്പിരിക്ക ഖാസിയുടെ ഗതിയുണ്ടാവുമെന്നാണ് ഭീഷണി. അങ്ങനെയാണ് മരണമെങ്കിൽ അങ്ങനെ സംഭവിക്കും. താൻ ധൈര്യമായി മുന്നോട്ടുപോവുക തന്നെ ചെയ്യുമെന്നും വധഭീഷണി കൊണ്ടൊന്നും പിറകോട്ടുപോകില്ലെന്നും ജിഫ്രി തങ്ങൾ പ്രതികരിച്ചു.
ALSO READ: കിറ്റെക്സ് തൊഴിലാളികളുടെ ആക്രമണം : ജില്ല ലേബർ ഓഫിസറോട് റിപ്പോർട്ട് തേടിയെന്ന് വി ശിവന്‍കുട്ടി
സമസ്ത വൈസ് പ്രസിഡന്‍റ് സി.എം അബ്ദുല്ല മൗലവി 2010ൽ ദുരൂഹ സാഹചര്യത്തിലാണ് മരിച്ചതെന്നും ജിഫ്രി തങ്ങൾ ഓർമിപ്പിച്ചു. അതേസമയം വധഭീഷണിയുടെ സാഹചര്യത്തിൽ മന്ത്രി വി അബ്ദുറഹിമാൻ ജിഫ്രി തങ്ങളെ സന്ദർശിക്കും. മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരമാണ് കൂടിക്കാഴ്ച.