ETV Bharat / state

യുഎപിഎ അറസ്റ്റ്: അലനും താഹയ്ക്കും ജാമ്യമില്ല

സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്താനുണ്ടെന്ന് പ്രോസിക്യൂഷൻ. യുഎപിഎ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ജാമ്യം തള്ളിയതെന്നും ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനമെന്നും പ്രതിഭാഗം.

യുഎപിഎ അറസ്റ്റ്: പ്രതികളെ ഇന്ന് കസ്റ്റഡിയിൽ വാങ്ങിയേക്കും
author img

By

Published : Nov 6, 2019, 10:58 AM IST

Updated : Nov 6, 2019, 12:38 PM IST

കോഴിക്കോട്: മാവോയിസ്റ്റ് കേസിൽ അറസ്റ്റിലായ അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവരുടെ ജാമ്യാപേക്ഷ തള്ളി കോടതി. യുഎപിഎ നിലനിൽക്കുന്നതിനാൽ ജാമ്യം നൽകാനാകില്ലെന്ന് കോഴിക്കോട് പ്രിൻസിപ്പല്‍ സെഷൻസ് കോടതി വ്യക്തമാക്കി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്താനുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. യുഎപിഎ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ജാമ്യം തള്ളിയതെന്നും കോടതിയുടെ കൂടുതൽ നിരീക്ഷണം എന്താണെന്നറിയാൻ ഓർഡർ ഫോമിന്‍റെ പകർപ്പ് ലഭിച്ച ശേഷമേ പറയാൻ സാധിക്കുകയുള്ളൂവെന്നും പ്രതിഭാഗം അഭിഭാഷകൻ അഡ്വ എം.കെ. ദിനേശൻ അറിയിച്ചു. ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാനാണ് പ്രതിഭാഗത്തിന്‍റെ തീരുമാനം.

യുഎപിഎ അറസ്റ്റ്: അലനും താഹയ്ക്കും ജാമ്യമില്ല

പ്രധാനമായും രണ്ട് വിഷയങ്ങളാണ് ഹൈക്കോടതിയെ അറിയിക്കുക. ഒന്നാമതായി ഈ കേസിൽ എഫ്ഐആർ നിലനിൽക്കില്ലെന്നും, രണ്ടാമതായി പ്രതികൾക്ക് ജാമ്യം അനുവദിക്കണമെന്നും. ഇന്ന് വൈകുന്നേരം മൂന്ന് മുതൽ നാല് വരെ പ്രതികളെ സന്ദശിക്കാൻ അഭിഭാഷകർക്ക് കോടതി അനുമതി നൽകിയിട്ടുണ്ട്. ഇതിന് ശേഷം കൂടുതൽ കാര്യങ്ങൾ തീരുമാനിക്കുമെന്നും അഡ്വ. ദിനേശൻ അറിയിച്ചു.

Intro:മാവോയിസ്റ്റ് കേസ് : പ്രതികളെ ഇന്ന് കസ്റ്റഡിയിൽ വാങ്ങിയേക്കുംBody:മാവോയിസ്റ്റ് കേസിൽ അറസ്റ്റിലായ അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവരെ ഇന്ന് പോലീസ് കസ്റ്റഡിയിൽ വാങ്ങിയേക്കും. ഇതിനായുള്ള അപേക്ഷ കഴിഞ്ഞ ദിവസം തന്നെ പോലീസ് സമർപ്പിച്ചിരുന്നു. പ്രതികളുടെ ജാമ്യം തള്ളിയാൽ പോലീസ് കസ്റ്റഡിയിൽ പ്രതികളെ ലഭിക്കുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്. അതേസമയം കേസിലെ യുഎപിഎ സെക്ഷൻ പിൻവലിക്കുന്നതിന് സർക്കാരിന്റെ ഭാഗത്ത് നിന്ന് ഇതുവരെ നിർദേശങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് പബ്ലിക് പ്രോസിക്യൂട്ടർ കെ.എൻ. ജയകുമാർ പറഞ്ഞു. നിലവിൽ പോലീസ് നൽകിയ റിപ്പോർട്ടിൽ നിന്ന് യാതൊരു മാറ്റവുമില്ലാതെയാണ് കോടതിയിൽ ഇന്നും വാദം തുടരുക എന്നും അദ്ദേഹം പറഞ്ഞു.Conclusion:ഇടിവി ഭാരത്, കോഴിക്കോട്
Last Updated : Nov 6, 2019, 12:38 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.