കോഴിക്കോട്: കടൽക്ഷോഭം രൂക്ഷമായതോടെ ജില്ലയിൽ വിവിധയിടങ്ങളിൽ കൺട്രോൾ റൂമുകൾ തുറന്നു. കൊയിലാണ്ടി, കാപ്പാട്, തോപ്പയിൽ, ഗോതീശ്വരം ഭാഗങ്ങളിലാണ് കടൽക്ഷോഭം രൂക്ഷമായി നിലനിൽക്കുന്നത്. കൊയിലാണ്ടി ഏഴു കുടിക്കൽ ബീച്ചിൽ 45 കിലോമീറ്ററോളം നീളത്തിൽ റോഡ് കടൽക്ഷോഭത്തിൽ തകർന്നു. കൂടാതെ തോപ്പയിൽ ഭാഗത്ത് പത്ത് വീടുകളിൽ വെള്ളം കയറി. ഇതാദ്യമായാണ് ഈ പ്രദേശത്ത് കടൽ ക്ഷോഭത്തെ തുടർന്ന് വീടുകളില്‍ വെള്ളം കയറുന്നത്.
വീടുകൾക്കുള്ളിൽ അകപ്പെട്ടവരെ നാട്ടുകാർ ചേർന്ന് തൊട്ടടുത്ത വീടുകളിലേക്ക് മാറ്റി പാർപ്പിച്ചു. കൂടുതൽ വീടുകളുടെ ചുറ്റും വെള്ളം കയറിയതോടെ തോപ്പയിൽ എൽപി സ്‌കൂൾ, മദ്രസ ഹാൾ എന്നിവിടങ്ങളിലേക്ക് ആളുകളെ മാറ്റിപ്പാർപ്പിക്കാനുള്ള സൗകര്യം ഒരുക്കി. കൊവിഡ് പരിശോധനയ്ക്ക് ശേഷമായിരുന്നു ആളുകളെ മാറ്റി താമസിപ്പിച്ചത്. പരിശോധനയിൽ കൊവിഡ് പോസറ്റീവായ 31 പേരെ എഫ്എൽടിസിയിലേക്കും മാറ്റി. കടലാക്രമണത്തെക്കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാകലക്‌ടർ തഹസിൽദാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
കൂടുതൽ വായനയ്‌ക്ക്: ടൗട്ട ചുഴലിക്കാറ്റ് ; ആശങ്കയിൽ കേരളം
കൂടുതൽ വായനയ്‌ക്ക്: കോഴിക്കോട് കടലാക്രമണം രൂക്ഷം