ETV Bharat / state

സിറ്റി പൊലീസ് കമ്മിഷണര്‍ ഓഫിസിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്‌; 'ഭ്രാന്തിളകി സംസ്ഥാന പൊലീസ്'

author img

By ETV Bharat Kerala Team

Published : Nov 29, 2023, 4:50 PM IST

Updated : Nov 29, 2023, 5:26 PM IST

Conflict in Youth Congress march: ജനാധിപത്യ രീതിയില്‍ പ്രതിഷേധിക്കുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കഴുത്ത് ഞെരിക്കുന്ന പൊലീസ് ഭീകരത ഒരു വശത്ത്, മുഖ്യമന്ത്രിയെ കരിങ്കൊടിക്കാണിക്കുമ്പോള്‍ തെരഞ്ഞ് പിടിച്ച് മര്‍ദ്ദിക്കുന്ന ഡിവൈഎഫ്ഐ ഗുണ്ടായിസം മറ്റൊരു വശത്ത്, ഇതില്‍ നിന്ന് മോചനം വേണമെന്നാവശ്യപ്പെട്ട് സമരം നടത്തിയവര്‍ക്ക് നേരെ ജലപീരങ്കി.

City Police Commissioners office  Conflict in Youth Congress march  Youth Congress  march  യൂത്ത് കോണ്‍ഗ്രസ്  DYFI  സിറ്റി പൊലീസ് കമ്മിഷണര്‍  City Police Commissioner  ഡിവൈഎഫ്ഐ  യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്‌  Youth Congress March
Conflict in Youth Congress march
യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

കോഴിക്കോട്: സിറ്റി പൊലീസ് കമ്മിഷണര്‍ ഓഫിസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം (Conflict in Youth Congress march). ജനാധിപത്യ സമരത്തിൽ കഴുത്തു ഞെരിക്കുന്ന പോലീസിനെതിരെയും ഡിവൈഎഫ്ഐ ഗുണ്ടാ തേർവാഴ്‌ചക്കെതിരെയും യൂത്ത് കോൺഗ്രസിന്‍റെ നേതൃത്വത്തിൽ കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷൻ ഓഫീസിലേക്ക് (City Police Commissioner's office) നടത്തിയ മാർച്ചാണ്‌ സംഘർഷത്തിൽ കലാശിച്ചത്‌.

കോഴിക്കോട് വയനാട് റോഡിൽ നിന്നുമാണ് നിരവധി യൂത്ത് കോൺഗ്രസ് പ്രവർത്തകർ അണിനിരന്ന മാർച്ച് ആരംഭിച്ചത്. പ്രവർത്തകരെ ബാരിക്കേഡ് വച്ച് മാനാഞ്ചിറയിൽ പൊലീസ് തടഞ്ഞു. ബാരിക്കേഡ് മറികടക്കാൻ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ശ്രമിച്ചതോടെയാണ് മാർച്ചിൽ സംഘർഷം ഉണ്ടായത്. തുടർന്ന് പ്രതിഷേധിച്ച പ്രവർത്തകർക്കെതിരെ പൊലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു.

പൊലീസ് പ്രയോഗിച്ച കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രവര്‍ത്തകര്‍ തിരിച്ചെറിഞ്ഞു. ഭ്രാന്തിളകിയത് പോലെയാണ് സംസ്ഥാന പൊലീസ് പെരുമാറുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസിന്‍റെ സമരത്തെ ഇനി എന്നും മുഖ്യമന്ത്രിക്ക് അഭിവാദ്യം ചെയ്യേണ്ടി വരുമെന്നും രാഹുല്‍ മുന്നറിയിപ്പ് നല്‍കി. കെഎസ്‍യു പ്രവര്‍ത്തകന്‍റെ കഴുത്ത് ഞെരിച്ച ഡിസിപിയുടെ നടപടിക്കെതിരെയായിരുന്നു പ്രതിഷേധം.

ഡിസിപി കെ ഇ ബൈജു കെഎസ്‌യു പ്രവര്‍ത്തകന്‍റെ കഴുത്തു ഞെരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. ഡിസിപിക്ക് അടുത്ത സിറ്റിംഗില്‍ നേരിട്ട് ഹാജരാകാന്‍ മനുഷ്യാവകാശ കമ്മീഷന്‍ സമന്‍സ് അയച്ചു. സിറ്റി പോലീസ് കമ്മിഷണർ സംഭവം അന്വേഷിച്ച് 14 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്നും മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവിട്ടു. മനുഷ്യാവകാശ കമ്മിഷന്‍ ആക്റ്റിങ് ചെയർപേഴ്‌സൻ കെ. ബൈജു നാഥാണ് കേസ് പരിഗണിച്ചത്. കഴിഞ്ഞ ദിവസം കോഴിക്കോട് എരഞ്ഞിപ്പാലത്ത്, നവകേരള സദസ്സിനെത്തിയ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധത്തിനെത്തിയപ്പോഴാണ് കെഎസ്‌യു പ്രവര്‍ത്തകന്‍ ജോയല്‍ അന്‍റണിയുടെ കഴുത്തു പിടിച്ച് ഡിസിപി കെഇ ബൈജു ഞെരിച്ചത്.

സംഭവത്തില്‍ കഴുത്തിന് പരിക്കേറ്റതായി കാണിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജോയല്‍ ആന്‍റണി പരാതിയും നല്‍കിയിരുന്നു. നവകേരള സദസ്സ് പരിപാടിക്കായി മുഖ്യമന്ത്രിയും മന്ത്രിമാരും ബസില്‍ പോകുന്നതിനിടെയാണ് എരിഞ്ഞിപ്പാലത്ത് കരിങ്കൊടി പ്രതിഷേധത്തിന് കെഎസ്‌യു പ്രവര്‍ത്തകരെത്തിയത്. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്‌തു നീക്കുകയായിരുന്നു. ഇതിനിടെയാണ് കയ്യേറ്റമുണ്ടായത്. സംഭവത്തില്‍ കമ്മീഷണർക്കെതിരെ നടപടി ആവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

നവ കേരള സദസ്സിനോട് അനുബന്ധിച്ച് യൂത്ത് കോൺഗ്രസ് കെഎസ്‌യു പ്രവർത്തകരെ വ്യാപകമായി കസ്റ്റഡിയിലെടുക്കുകയും മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും എതിരെ പ്രതിഷേധിച്ച പ്രവർത്തകരെ ഡിവൈഎഫ്ഐ പ്രവർത്തകർ മർദ്ദിക്കുകയും ചെയ്‌തതിനെതിരെ ആയിരുന്നു യൂത്ത് കോൺഗ്രസിന്‍റെ പ്രതിഷേധം. വരും ദിവസങ്ങളിൽ പ്രതിഷേധം ശക്തമാക്കാൻ ആണ് യൂത്ത് കോൺഗ്രസിന്‍റെ തീരുമാനം.

ALSO READ: തല്ലിയവനെ തലോടുകയും തല്ലുകൊണ്ടവനെ തള്ളുകയും ചെയ്‌ത് മുഖ്യമന്ത്രി; തിരുവനന്തപുരത്ത് യൂത്ത് കോൾഗ്രസ് പ്രതിഷേധം

ALSO READ: കൊയിലാണ്ടിയിൽ ഡിവൈഎഫ്ഐ പ്രവർത്തകർക്ക് നേരെ ആക്രമണം; പിന്നിൽ ആർഎസ്എസ് എന്ന് ആരോപണം

Last Updated : Nov 29, 2023, 5:26 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.